മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച നടിയാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം നേടാൻ ശോഭനയ്ക്ക് കഴിഞ്ഞു. 90 കളുടെ അവസാനം വരെ സിനിമാ രംഗത്ത് നിറഞ്ഞ് നിന്ന നടി പിന്നീട് പൂർണ ശ്രദ്ധ നൃത്തത്തിലേക്ക് തിരിച്ചു. പിന്നീട് ചില സിനിമകൾ ചെയ്തെങ്കിലും പഴയത് പോലെ സജീവമായില്ല.
നൃത്ത വേദികളിൽ ശോഭന ഇന്ന് സാന്നിധ്യം അറിയിക്കാറുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കാൻ താൽപര്യമില്ലാത്ത നടിയാണ് ശോഭന. 53 കാരിയായ ശോഭന ഇന്നും അവിവാഹിതയാണ്. അനന്ത നാരായണി എന്ന മകളും നടിക്കുണ്ട്. ദത്തെടുക്കലിലൂടെയാണ് ശോഭന അമ്മയായത്. മകളുടെ ചിത്രങ്ങൾ എവിടെയും ശോഭന പങ്കുവെക്കാറില്ല.
മകളെക്കുറിച്ച് മുമ്പൊരിക്കൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂളിൽ പോകുന്ന സമയത്ത് തന്നെ ഒരു അൺ റെസ്റ്റ് എനിക്കുണ്ടായിരുന്നു. ആ സമയത്ത് പിള്ളേര് കളിയാക്കും. ഇപ്പോൾ എന്റെ മകൾ എപ്പോഴും പാടിക്കൊണ്ടും ആടിക്കൊണ്ടുമിരിക്കും.സ്കൂളിൽ കൊണ്ടുപോയാൽ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. കാരണം എന്നെ അങ്ങനെ ചെയ്തിട്ടുണ്ട്.
ഓ അവൾ ഡ്രാമ കളിക്കുന്നു എന്നൊക്കെ പറയും. സ്കൂൾ ജീവിതത്തിൽ ഞാനൊരു മിസ് ഫിറ്റായിരുന്നു. ചെയ്യുന്ന ജോലി ഞാൻ സന്തോഷത്തോടെയാണ് ചെയ്യുന്നത്. പ്രോഗ്രാം എന്നാൽ എനിക്കൊരു സെലിബ്രേഷനാണ്. സിനിമകളും അങ്ങനെയാണ്. മകളുടെ വിചാരം അവൾ വലിയ ഡാൻസറാണെന്നാണ്. മകൾ നൃത്തത്തിൽ അരങ്ങേറ്റം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ശോഭന വ്യക്തമാക്കി. ആർട്ടിസ്റ്റ് എന്നത് വേറൊരു റേസ് ആണ്. ലോജിക്കോ അത്ര വലിയ പ്ലാനിംഗോ ഇല്ല.
അങ്ങനെയുള്ളവരെ നമ്മൾ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ശോഭന വ്യക്തമാക്കി. എനിക്ക് മൂന്ന് ദിവസം റിഹേഴ്സൽ ചെയ്തില്ലെങ്കിലും തിരിച്ചെത്തുക ബുദ്ധിമുട്ടാണ്. സാധകം തുടരെ ചെയ്യേണ്ടതുണ്ടെന്നും ശോഭന ചൂണ്ടിക്കാട്ടി. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. ശോഭനയെ വീണ്ടും സിനിമകളിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.മികച്ച സിനിമകൾ വന്നാൽ മാത്രം അഭിനയിക്കും എന്ന തീരുമാനത്തിലാണ് ശോഭന.
#that #happened #tome #thefear #Ifelt #my daughter #Sobhana #openup