#Abhirami | ഒരുകാലത്ത് അടുക്കള ജോലിവരെ ചെയ്താണ് ജീവിച്ചത്: തുറന്നുപറഞ്ഞ് നടി അഭിരാമി

 #Abhirami   |   ഒരുകാലത്ത് അടുക്കള ജോലിവരെ ചെയ്താണ് ജീവിച്ചത്: തുറന്നുപറഞ്ഞ് നടി അഭിരാമി
Dec 2, 2023 05:20 PM | By Kavya N

കാലങ്ങളായി മലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് അഭിരാമി. 'പത്രം' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അഭിരാമി എത്തുന്നത്. ടെലിവിഷൻ ഷോയിൽ അവതാരകയായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ അഭിരാമി ശേഷം മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കമൽഹാസൻ തുടങ്ങി മുൻനിര നായകന്മാരുടെ ചിത്രത്തിൽ നായികയായി തിളങ്ങി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങീ ഭാഷാ ചിത്രങ്ങളിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപിക്കൊപ്പം ​ഗരുഡൻ എന്ന ചിത്രത്തിൽ അഭിരാമി അഭിനയിച്ചിരുന്നു. ഈ അവസരത്തിൽ അമേരിക്കയിൽ ആയിരുന്നപ്പോഴുള്ള തന്റെ ജീവിത രീതിയെ കുറിച്ച് പറയുകയാണ് അഭിരാമി. പഠിത്തത്തിന് ആയിട്ടാണ് അഭിരാമി അമേരിക്കയിൽ പോയത്.

അവിടെ താൻ ചെയ്ത ജോലികളെ കുറിച്ചാണ് അഭിരാമി പറയുന്നത്. "ഇവിടെ സമ്പാദിച്ച് യു എസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടുത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അവിടെ ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ വർക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്.

അന്ന് എനിക്ക് പ്രമോഷൻ കിട്ടി ഇന്റർവ്യു ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയിൽ ചെയ്യാൻ പറ്റോ അതെല്ലാം ചെയ്യും. നാല് വർഷം കൊണ്ട് തീർക്കേണ്ട കോഴ്സ് മൂന്നര വർഷം കൊണ്ട് ഞാൻ അവിടെ ചെയ്ത് തീർത്തു . ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാൻ സേവ് ചെയ്തത്.

ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അതൊരുപാട് രൂപയാണ്", എന്നാണ് അഭിരാമി പറയുന്നത്. പൊതുവിൽ താൻ പിശുക്കി ആണെന്നാണ് എല്ലാവരും പറയുന്നത് എന്നും അഭിരാമി പറയുന്നു. അത് തന്റെ നല്ലൊരു ക്വാളിറ്റി ആണെന്നും താരം കൂട്ടിച്ചേർക്കുന്നു. ആവശ്യമില്ലാത്ത ഒന്നിനും പണം ചെലവഴിക്കില്ലെന്നും അഥവ കൂടുതൽ തുക ചെലവാക്കുന്നുണ്ടെങ്കിൽ അത് ആഹാരത്തിന് വേണ്ടി മാത്രമാണെന്നും അഭിരാമി പറഞ്ഞു.

#Actress #Abhirami #once #lived #doing #kitchenwork

Next TV

Related Stories
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

Dec 24, 2025 01:42 PM

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ച കേസ്, ദിലീപ് അതിജീവിത ഭൂമിഇടപാട് , കാവ്യദിലീപ് ബന്ധം, മഞ്ജു ദിലീപിന്റെ ബന്ധം അറിഞ്ഞ വൈരാഗ്യം...

Read More >>
ചിരിയുടെ പര്യായത്തിന് മുൻപിൻ... ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന 'പാലാഴി'യിൽ പുഷ്പാർച്ചനയുമായി സുരേഷ് ഗോപി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Dec 24, 2025 12:00 PM

ചിരിയുടെ പര്യായത്തിന് മുൻപിൻ... ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന 'പാലാഴി'യിൽ പുഷ്പാർച്ചനയുമായി സുരേഷ് ഗോപി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന പാലാഴി, പുഷ്പാർച്ചനയുമായി സുരേഷ് ഗോപി, കുടുംബാംഗങ്ങളെ...

Read More >>
കംബാക്കിന് റെഡിയായി നിവിൻ പോളി! ഫൺ വൈബിൽ 'വെള്ളാരതാരം';  സർവ്വം മായ റിലീസ് നാളെ

Dec 24, 2025 08:33 AM

കംബാക്കിന് റെഡിയായി നിവിൻ പോളി! ഫൺ വൈബിൽ 'വെള്ളാരതാരം'; സർവ്വം മായ റിലീസ് നാളെ

സർവ്വം മായ , നിവിൻ പോളി- അജു വർഗീസ് ചിത്രം , 'വെള്ളാരതാരം'...

Read More >>
'കണ്ണൂരിലെ സാധാരണക്കാരനിൽ നിന്ന് സിനിമയിലെ വിസ്മയത്തിലേക്ക്'; ശ്രീനിവാസന്റെ മരണത്തിന് തലേദിവസം ധ്യാനിന്റെ പ്രസംഗം

Dec 23, 2025 05:16 PM

'കണ്ണൂരിലെ സാധാരണക്കാരനിൽ നിന്ന് സിനിമയിലെ വിസ്മയത്തിലേക്ക്'; ശ്രീനിവാസന്റെ മരണത്തിന് തലേദിവസം ധ്യാനിന്റെ പ്രസംഗം

നടൻ ശ്രീനിവാസന്റെ മരണം, മകൻ ധ്യാൻ ശ്രീനിവാസൻ, അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ...

Read More >>
Top Stories

News Roundup