#MalaikottaiValiban | വീണ്ടും ആവേശമുയർത്തി മലൈക്കോട്ടൈ വാലിബൻ; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

#MalaikottaiValiban | വീണ്ടും ആവേശമുയർത്തി മലൈക്കോട്ടൈ വാലിബൻ; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
Dec 1, 2023 12:58 PM | By MITHRA K P

(moviemax.in)ലയാളി പ്രക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നു എന്നതാണ് പ്രധാന ആകര്‍ഷണം.

മലൈക്കോട്ടൈ വാലിബൻ എന്ന പുതിയ സിനിമയുടേതായി പുറത്തുവിട്ട പ്രമോഷണല്‍ മെറ്റീരിയലുകളെല്ലാം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു അപ്‍ഡേറ്റാണ് മോഹൻലാല്‍ ചിത്രത്തിന്റേതായി പ്രചരിക്കുന്നത്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തുവിടുന്നത് ഡിസംബര്‍ രണ്ടിന് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഒരു റിപ്പോര്‍ട്ട് പ്രചരിക്കുന്നതിനാല്‍ താരത്തിന്റെ ആരാധകര്‍ ആവേശത്തിലുമാണ്.

എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

#MalaikottaiValiban #excited #New #update #film

Next TV

Related Stories
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
Top Stories