ഭാര്യയും ഭർത്താവും തമ്മിൽ ഇണക്കങ്ങൾ മാത്രമല്ല, പിണക്കങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ, കായികമായി ഒരാൾ മറ്റൊരാളെ അക്രമിക്കുക എന്നത് അത്ര നല്ല കാര്യമല്ല. അതുപോലെ ഒരു യുവതി യുവാവിനെ അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്രേസി ക്ലിപ്സ് ആണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്.
എന്തിനാണ് യുവതി യുവാവിനെ ഇങ്ങനെ അക്രമിക്കുന്നത് എന്നല്ലേ? യുവാവ് വീട്ടിൽ വൈകിയെത്തിയതിനാലാണ് യുവതി ഇങ്ങനെ അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നത് എന്നാണ് കാപ്ഷനിൽ പറയുന്നത്. വീഡിയോയിൽ യുവാവ് വന്ന് ഹെൽമെറ്റ് ഊരിവയ്ക്കുന്നതാണ് ആദ്യം കാണുന്നത്. പിന്നാലെ യുവതി ഓടിവരുന്നതും കാണാം.
FORVIDEO:https://twitter.com/i/status/1729666370122461543
ശേഷം യുവാവിനെ അക്രമിക്കുകയാണ്. ഈ നേരത്തെല്ലാം യുവാവ് പകച്ച് നിൽക്കുന്നത് പോലെയാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. വീഡിയോ ഒറ്റദിവസം കൊണ്ട് തന്നെ 23 മില്ല്യണിലധികം ആളുകളാണ് കണ്ടത്. എന്നാൽ യുവാവ് ഇതിനെതിരെ പ്രതികരിക്കുന്നും കാണുന്നില്ല. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
ഒരാൾ പറഞ്ഞത് യുവാവായിരിക്കാം തെളിവിന് വേണ്ടി ഇവിടെ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. യുവതി അത് അറിഞ്ഞു കാണില്ല എന്നാണ്. അതുപോലെ, യുവതിക്കെതിരെ നടപടി വേണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു. അതേസമയം തന്നെ ഈ വീഡിയോ എവിടെ നിന്നാണ് പകർത്തിയത്, ഇവർ ഭാര്യാഭർത്താക്കന്മാരാണോ, വീട്ടിൽ വൈകിയെത്തിയതാണോ യുവാവിനെ അക്രമിക്കാൻ യുവതിയെ പ്രേരിപ്പിച്ചത് തുടങ്ങിയ കാര്യത്തിൽ ആധികാരികമായ സ്ഥിരീകരണമൊന്നുമില്ല.
#Wife #attacks #husband #coming late #video #viral