പാമ്പുകളെ എവിടെയാണ് , എപ്പോഴാണ് കാണുക എന്നുപറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ സിറ്റൗട്ടില്‍ വച്ചിരിക്കുന്ന ഷൂവിനുള്ളിലായിരിക്കും..അല്ലെങ്കില്‍ ചവിട്ടുപടിയില്‍. അതുകൊണ്ടു തന്നെ നന്നായി പരിശോധിച്ച ശേഷമെ ഷൂവും മറ്റും ധരിക്കാവൂ. കാരണം ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. തറയിലാണ് ഹെല്‍മെറ്റ് വച്ചിരിക്കുന്നത്. ഇതില്‍ പതിയിരിക്കുകയാണ് മൂര്‍ഖന്‍.
FOR VIDEO: https://www.instagram.com/d_shrestha10/?utm_source=ig_embed&ig_rid=0fc003ce-4eae-4fe5-b32f-106fd2d3ad86
മൊബൈല്‍ ക്യാമറയുമായി എത്തുമ്പോള്‍ ഹെല്‍മെറ്റിനുള്ളില്‍ ചുരുണ്ടിരിക്കുന്ന പാമ്പ് പതിയെ പുറത്തേക്ക് തല നീട്ടുകയാണ്. കുട്ടികളുടെ അടക്കം ശബ്ദം കേള്‍ക്കുമ്പോള്‍ അത് പത്തി വിടര്‍ത്തി കൊത്താനായുകയാണ്. വീഡിയോ 4.2 മില്യണിലധികം പേരാണ് കണ്ടത്. എന്നാണ് നടന്നതെന്നോ സ്ഥലമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല.
#poisonoussnake #hiding #inside #helmet #video #viral