#viral | വരൻ ധരിച്ചിരിക്കുന്നത് 20 ലക്ഷത്തിന്റെ നോട്ടുമാല? കണ്ണുതള്ളി സോഷ്യൽ മീഡിയ

#viral | വരൻ ധരിച്ചിരിക്കുന്നത് 20 ലക്ഷത്തിന്റെ നോട്ടുമാല? കണ്ണുതള്ളി സോഷ്യൽ മീഡിയ
Nov 23, 2023 05:14 PM | By Susmitha Surendran

ഇന്ത്യയിലെ വിവാഹങ്ങൾ പലപ്പോഴും വൻ ആഘോഷങ്ങളാണ്. അതുപോലെ തന്നെ ഒരുപാട് ചടങ്ങുകളും വിവാഹങ്ങൾക്കുണ്ട്. വിവാഹദിവസം എന്നത് പലർക്കും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്.

ആ ചടങ്ങ് പലതരത്തിലും വെറൈറ്റിയാക്കാനും പലരും ശ്രമിക്കുന്നു. അതുപോലെ തന്നെ വൻ പണം വിവാഹത്തിന് വേണ്ടി ചിലവാക്കുന്നവരും കുറവല്ല.

വളരെ വ്യത്യസ്തമായ പല ചടങ്ങുകളും ആചാരവും ഒക്കെ വിവാഹത്തിന് ഉണ്ടാകാറുണ്ട്. അതിലൊന്നാണ് ദമ്പതികൾക്ക് ഭാ​ഗ്യവും സമൃദ്ധിയും വരാൻ വേണ്ടി കറൻസി നോട്ട് ചേർത്ത മാല ധരിക്കുക എന്നത്.

ഹരിയാനയിൽ അടുത്തിടെ നടന്ന ഒരു കല്യാണം വൻ പ്രചാരം നേടിയിരുന്നു. കാരണം ഈ നോട്ടുമാല തന്നെ. 20 ലക്ഷം രൂപ വരുന്ന മാലയാണ് വരൻ ധരിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. @dilshadkhan_kureshipur എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

അതിൽ ഒരു ടെറസ്സിന്റെ മുകളിൽ നിൽക്കുന്ന വരനെ കാണാം. അയാളുടെ മാല ടെറസ്സിൽ നിന്നും താഴേക്ക് ഒരുപാട് നീണ്ടാണിരിക്കുന്നത്. 500 രൂപയുടെ നോട്ടുകൾ പൂക്കളുടെ ആകൃതിയിൽ വച്ചാണ് മാല ഉണ്ടാക്കിയിരിക്കുന്നതത്രെ.

എന്നാൽ, ഇതിലുള്ളത് ശരിക്കും നോട്ടു തന്നെയാണോ അതോ വെറുതെ കാഴ്ചയ്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണോ എന്ന കാര്യത്തിൽ ആൾക്കാരുടെ ആശങ്ക മാറിയിട്ടില്ല.

പലരും അത് ചോദിക്കുകയും ചെയ്തു. ശരിക്കും ഇത് ഉള്ളത് തന്നെയാണോ അതോ വെറുതെ കാഴ്ചയ്ക്ക് വേണ്ടി വച്ചിരിക്കുന്ന വ്യാജ നോട്ടുകളാണോ എന്നൊക്കെയാണ് ആൾക്കാരുടെ ചോദ്യം.

അതേസമയം മറ്റ് ചിലർ വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് വൈകാതെ സ്ഥലത്തെത്തും എന്നാണ് ഒരാൾ പറഞ്ഞത്.

#groom #wearing #20lakh #note #necklace? #Averted #socialmedia

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories