---
title: "#viral | നാട്ടിലിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്ന കുട്ടി; വീഡിയോ വൈറൽ"
english_title: "#boy #catches #python #landed #country #puts #sack #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164554/boy-catches-python-landed-country-puts-sack-video-viral"
published_at: "2023-11-23T16:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f36b1477a0_viral.jpg"
keywords: []
---

# #viral | നാട്ടിലിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്ന കുട്ടി; വീഡിയോ വൈറൽ

> **Lead Summary:** **ക**ർണാടകയിലെ സാലിഗ്രാമത്തിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയും മുതിർന്നയാളും ചേർന്ന്​ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതാണ്​ വീഡിയോയിലുള്ളത്​. മുതിർന്നവരെല്ലാം പേടിച്ച്​ മാറി നിന്നപ്പോഴാണ്​ ആൺകുട്ടി രക്ഷാപ്രവർത്തനത്തിന്​ ഇറങ്ങിയത്​.

## Article Content

**ക**ർണാടകയിലെ സാലിഗ്രാമത്തിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയും മുതിർന്നയാളും ചേർന്ന്​ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതാണ്​ വീഡിയോയിലുള്ളത്​. മുതിർന്നവരെല്ലാം പേടിച്ച്​ മാറി നിന്നപ്പോഴാണ്​ ആൺകുട്ടി രക്ഷാപ്രവർത്തനത്തിന്​ ഇറങ്ങിയത്​.

സാലിഗ്രാമത്തിലെ കുന്ദാപുര മേഖലയിലാണ് സംഭവം.ബുധനാഴ്ചയാണ്​ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയത്​. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ പ്രവൃത്തിയെ നെറ്റിസൺസ് പലതരത്തിലാണ്​ വിശേഷിപ്പിച്ചത്​. ചിലർ അവനെ ധൈര്യശാലി എന്ന്​ വിളിച്ചപ്പോൾ മറ്റുചിലർ അപകടകരമായ പ്രവൃത്തി എന്ന്​ വിശേഷിപ്പിച്ചു.

മുതിർന്ന ഒരാൾ പാമ്പിന്‍റെ വാലിൽ പിടിച്ച്​ വലിക്കുന്നിടത്തുനിന്നാണ്​ വീഡിയോ ആരംഭിക്കുന്നത്​. ആദ്യം പേടിയോടെയാണ്​ കുട്ടി പാമ്പിനെ സമീപിക്കുന്നത്​. തുടർന്ന്​ അവൻ ധൈര്യം സംഭരിച്ച്​ എത്തി പാമ്പിന്‍റെ കഴുത്തിൽ പിടിക്കുന്നു. തുടർന്ന്​ ഇരുവരും ചേർന്ന്​ പാമ്പിനെ കുറ്റിക്കാട്ടിൽനിന്ന്​ പുറത്തേക്ക്​ കൊണ്ടുവരുന്നു. ഇതിനിടെ പാമ്പ്​ ചുറ്റിവരിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി പിടിവിടുന്നില്ല.

ഇതിനിടെ കൂടിനിന്നവരും അടുത്തെത്തുന്നു. അതിൽ ചിലർ കൊണ്ടുവന്ന ചാക്കിൽ പാമ്പിനെ കയറ്റുകയും ചെയ്യുകയായിരുന്നു. വീഡിയോ ആയിരക്കണക്കിനുപേരാണ്​ ഇതിനകം കണ്ടത്​.

### Related Links & Sources
- [Original Story Source](https://moviemax.in/news/164554/boy-catches-python-landed-country-puts-sack-video-viral)