#VinodThomas | നടൻ വിനോദ് തോമസിന്റെ സംസ്കാരം ഇന്ന്

#VinodThomas | നടൻ വിനോദ് തോമസിന്റെ സംസ്കാരം ഇന്ന്
Nov 21, 2023 12:47 PM | By Susmitha Surendran

നടൻ വിനോദ് തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. മുട്ടമ്പലം പൊതുശ്മശാനത്തിൽ ഉച്ചക്ക് 2 മണിക്കാണ് സംസ്കാര ചടങ്ങുകൾ.

നവംബ‍ർ 18നാണ് വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് കുടുംബം അറിയിച്ചു.

വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

മീനടം കുറിയന്നൂർ സ്വദേശിയാണ്. കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിനരികിൽ എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

#Actor #VinodThomas' #funeral #held #today.

Next TV

Related Stories
'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' -  ബി രാകേഷ്

Dec 8, 2025 04:19 PM

'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' - ബി രാകേഷ്

ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും, നിലപാട് വ്യക്തമാക്കി ബി...

Read More >>
'എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നത്'; പാർവതി തിരുവോത്ത്

Dec 8, 2025 12:39 PM

'എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നത്'; പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, നടിയെ ആക്രമിച്ച കേസ്, വിധി, ദിലീപ് കുറ്റവിമുക്തൻ...

Read More >>
Top Stories