#kamal | അശ്ലീലമായി ലജ്ജിപ്പിക്കുന്ന ഒരു കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ ലജ്ജയുണ്ട്; സുരേഷ് ഗോപിയെ കുറിച്ച് കമൽ

#kamal | അശ്ലീലമായി ലജ്ജിപ്പിക്കുന്ന ഒരു കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ ലജ്ജയുണ്ട്; സുരേഷ് ഗോപിയെ കുറിച്ച് കമൽ
Nov 20, 2023 09:00 PM | By Athira V

ടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്നു പറഞ്ഞ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അശ്ലീലമായി, ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നു സംവിധായകൻ കമൽ. അദ്ദേഹത്തെ നയിക്കുന്ന ബോധം സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് അദ്ദേഹം. കൊല്ലത്ത് എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമൽ.

‘‘എന്റെ സഹപ്രവർത്തകനായ, ഈ കൊല്ലത്തുകാരനായ, വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്നു നിർദേശിച്ച ആ മനുഷ്യനേപ്പോലെ അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ ലജ്ജയുണ്ട്.

അദ്ദേഹത്തെ നയിക്കുന്നതു സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് എന്നുപോലും മറന്നുകൊണ്ട്, അദ്ദേഹത്തിന്റെ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്നു പറയുന്നത്.

‘‘അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഒരുപക്ഷേ, നടൻ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം കയ്യുംകെട്ടി എഴുന്നേറ്റു നിൽക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുൻപിൽ ഭക്തി കാണിക്കുന്നതു ശരിയല്ല, അത് അശ്ലീലമാണെന്ന് ഭീമൻ രഘുവിനു മനസ്സിലായിട്ടില്ല. കാരണം അദ്ദേഹം ഏറെക്കാലം മറ്റേ പാളയത്തിലായിരുന്നു.

‘‘ഇവർ‌ക്കു രാഷ്ട്രീയ വിദ്യാഭ്യാസം ഏതു രീതിയിലാണു കിട്ടുന്നത് എന്ന് ആലോചിക്കുമ്പോൾ, സിനിമാക്കാർ എന്ന രീതിയിൽ നമ്മളൊക്കെ ലജ്ജിക്കുകയാണ്.‌ ഇതല്ല നമ്മുടെ ഇന്ത്യയെന്നു പുതിയ തലമുറ മനസ്സിലാക്കണം. നമ്മൾ സ്വപ്നം കണ്ടിരുന്നൊരു ഇന്ത്യയുണ്ട്. ഗാന്ധിജിയും അംബേദ്കറും നെഹ്റുവുമൊക്കെ സംഭാവന ചെയ്തത്. അതു കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ടെന്നതാണു സത്യം.’’– കമൽ വ്യക്തമാക്കി.




#sureshgopi #become #vulgar #embarrassing #artist #director #kamal

Next TV

Related Stories
അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി മോഹൻലാൽ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി

Dec 31, 2025 07:27 PM

അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി മോഹൻലാൽ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി

മോഹൻലാലിൻറെ 'അമ്മ ശാന്തകുമാരിയുടെ മരണം, സംസ്കാരം തിരുവനന്തപുരത്ത്...

Read More >>
യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

Dec 31, 2025 03:38 PM

യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

മലയാള സിനിമ 2025 വിയോഗങ്ങൾ, ശ്രീനിവാസൻ അന്തരിച്ചു. പി. ജയചന്ദ്രൻ ഓർമ്മയായി, കലാഭവൻ നവാസ് വിയോഗം, ഷാജി എൻ കരുൺ അന്തരിച്ചു, മോഹൻലാലിന്റെ അമ്മ...

Read More >>
Top Stories










News Roundup