(moviemax.in) കോട്ടയം നസീറും ജോസ്കുട്ടി ജേക്കബും പ്രധാനവേഷങ്ങളിലെത്തുന്ന റാണി ചിത്തിര മാർത്താണ്ഡ നാളെ തീയേറ്ററുകളിൽ എത്തുന്നു .
ഫാമിലി കോമഡി ജോണറിൽ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് ധാരാളം ചിരി മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്നുറപ്പാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രത്തിൽ കീർത്തന ശ്രീകുമാറാണ് നായികയായെത്തുന്നത്.
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
കുടുംബബന്ധങ്ങളും പ്രണയബന്ധങ്ങളും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമായാണ് സിനിമയെത്തുന്നതെന്നായിരുന്നു ട്രെയിലർ നൽകിയ സൂചന.
ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാൻറിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.
മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛൻറേയും മകൻറേയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരവുമായെത്തുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണെത്തുന്നത്.
രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Content Highlight: #rani #chithira #marthanda #laughter #life #love #theaters #tomorrow

































