logo

ആ മാറ്റം ഒരു വിസ്മയം ആണ്; മഞ്ജുവിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

Published at Jun 24, 2021 10:49 AM ആ മാറ്റം ഒരു വിസ്മയം ആണ്; മഞ്ജുവിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

വിസ്മയയുടെ മരണം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. സിനിമാ സീരിയൽ രംഗത്തെ താരങ്ങളടക്കം ഈ വിഷയത്തിൽ തങ്ങളുടെ വ്യക്തമായ നിലപാടുകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ നടി മഞ്ജുവാര്യർ പങ്കിട്ട വാക്കുകളും ഒപ്പം ചതുർമുഖം സിനിമയിൽ നിന്നുള്ള രംഗങ്ങളും ആണ് വൈറൽ ആകുന്നത്. ഒപ്പം മഞ്ജുവിന്റെ മാറ്റത്തെ കണ്ടുപഠിക്കണം എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. അത് ചൂണ്ടി കാണിച്ചുകൊണ്ടുള്ള വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 


'ഒരു പെണ്ണിന് ഏറ്റവും ആദ്യം വേണ്ടത് വിദ്യാഭ്യാസം അത് കഴിഞ്ഞ സാമ്പത്തിക ഭഭ്രത. അതു കഴിഞ്ഞിട്ടേ കല്യാണത്തിന് സ്കോപ്പുള്ളൂ. എന്നാണ് തേജ്വനിനി അമ്മയോട് പറയുന്നത്. ഈ വീഡിയോയ്ക്ക് ഒപ്പം ഒരു കുറിപ്പും മഞ്ജു പങ്കിടുകയുണ്ടായി.'ഇങ്ങനെ തുറന്ന് പറയാൻ മകളും ജീവിത്തിന്റെ ഓരേയൊരു ലക്ഷ്യം കല്യാണമെല്ലെന്ന് മനസ്സിലാക്കാൻ വീട്ടുകാരും തയ്യാറായാൽ ഉത്തരയെ പോലെ വിസ്മയയെ പോല ഒരു വേദനയുണ്ടാകില്ല', മഞ്ജു വീഡിയോയ്ക്കൊപ്പം കുറിച്ചു.

പ്രതിസന്ധികളെ അതിജീവിച്ചെത്തിയ മഞ്ജു ചേച്ചി എല്ലാവർക്കും ഒരു പാഠം ആണെന്നും സോഷ്യൽ മീഡിയ പറയുന്നു. മാത്രമല്ല 'പറ്റാത്തത് ഒഴിവാക്കാൻ ആദ്യം പഠിക്കണം എന്നിട്ട് ഒന്നേന്നു തുടങ്ങണം ഇതേപോലെ', എന്ന കിടിലൻ ക്യാപ്‌ഷനോടെ മഞ്ജുവിന്റെ മാറ്റത്തിന്റെ ചിത്രവും ആരാധകർ പങ്കിടുന്നുണ്ട്. മിക്ക ആളുകളുടെയും സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആണ് ഇപ്പോൾ മഞ്ജുവിന്റെ ചിത്രങ്ങൾ.


മഞ്ജുവിന്റെ വിജയത്തിലേക്കുള്ള ചുവടുവെയ്പ്പ് കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. കോടതി മുറിയിൽ നിന്നും വിട്ടിറങ്ങുന്നതിന്റെ ദൃശ്യവും, കാലങ്ങൾക്ക് ശേഷം റേഞ്ച് റോവറിലെ വന്നുള്ള മഞ്ജുവിന്റെ ഇറക്കവും കാണുമ്പൊൾ ദേഹം അങ്ങനെ പൂത്തുകയറും എന്നാണ് ഇപ്പോൾ മഞ്ജു ആരാധകർ പറയുന്നത്.

'അന്ന് ആ മനസ്സ് പിടയുന്നത് ആ കണ്ണുകളിൽ കാണാം. അത് ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല ,അനുഭവത്തിൽ വന്നാലെ അറിയൂ. തൻെതല്ലാത്തകാരണത്താൽ അപമാനിക്കപെടുപ്പോൾ,ചവിട്ടിയരക്കപെടുപ്പോൾ,ഏതൊരാളും അവിടെനിന്ന് ഉയർത്തെഴുന്നേൽക്കപെടും. പെടണം..,ജീവിച്ചുകാണിക്കണം, അതാണ് വേണ്ടത്', എന്ന് തുടങ്ങി വളരെ മനോഹരമായ ഇൻസ്പിരേഷണൽ സന്ദേശങ്ങളും വീഡിയോയുടെ ഒപ്പം വൈറൽ ആകുന്നുണ്ട്.


'അന്ന് കാറിൽ കേറി വീട്ടിലേക്കു മഞ്ജു ചേച്ചി പോകുമ്പോൾ ടാക്സിക്കു കൊടുക്കാനുള്ള ക്യാഷ് മാത്രം ഉണ്ടായിരുന്നോള്ളൂ.. പിന്നെ ഉണ്ടാക്കിയതാണ് ഇതെല്ലാം അപ്പോൾ പണം അല്ല മനസാണ് മുഖ്യം.. ആ മാറ്റം ഒരു വിസ്മയം ആണ് പെൺകുട്ടികൾ മഞ്ജുവിനെ കണ്ടുപഠിക്കണം എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

മഞ്‌ജൂന്റെ മനസ്സു പിടയുന്നത് ആ കണ്ണുകളിൽ കാണാം. മഞ്ജു പക്ഷെ തോറ്റില്ല. കോടതി മുറിയിൽ നിന്നു വെളിയിലേക്ക് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് കരുത്തോടെ പറന്നുയർന്നു. മഞ്ജുവിന്റെ ശത്രുക്കൾക്ക് ആപ്ലിക്കേഷൻ കൊടുത്താലും മഞ്ജുനെ കാണാൻ കിട്ടില്ല. അത്ര ഉയരത്തിൽ എത്തി നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ ആണ് മഞ്ജുവിന് ലഭിക്കുന്നത്.

മഞ്ജുവിന്റെ അവിശ്വസനീയമായ മാറ്റത്തെക്കുറിച്ച് ആരാധകർ പങ്കിട്ട ചില കമന്റുകള്‍ 

"വർണ്ണിച്ചാലും വർണ്ണിച്ചാലും മതിയാകാത്ത അത്രയും, കഥാപാത്രങ്ങളാണ് മഞ്ജു നമ്മൾക്ക് നൽകിയത്. , ഉണ്ണിമായ, അഞ്ജലി, മായ, ശ്രീബാല ഐ.പി.എസ്, അങ്ങിനെ നീണ്ടുപോകുന്നു മഞ്ജു ജീവൻ നൽകിയ കഥാപാത്രങ്ങളുടെ നീണ്ട നിര. പതിനാല് വർഷങ്ങൾക്ക് ശേഷം നിരുപമ രാജീവായി മടങ്ങിയെത്തിയപ്പോൾ തീയേറ്റർ നിറയെ എഴുന്നേറ്റു നിന്ന് കയ്യടിച്ചുകൊണ്ടാണ് മഞ്ജുവിനെ വരവേറ്റത്".


2021 ൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രമാണ് ചതുർമുഖം. സണ്ണി വെയിൻ അലൻസിയാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ മഞ്ജുവിന്റെ തേജസ്വിനിയുടെ ഡയലോഗുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

That change is a surprise; Social media praises Manju

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories