'കമലദളത്തിൽ മോഹൻലാലിന്റെ പ്രകടനം അത്ഭുതപെടുത്തി 'നെടുമുടി വേണു പറയുന്നു

'കമലദളത്തിൽ മോഹൻലാലിന്റെ പ്രകടനം അത്ഭുതപെടുത്തി 'നെടുമുടി വേണു പറയുന്നു
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലെ പ്രിയ താരനിരയിൽ മുൻപന്തിയിൽ ഉള്ള താരമാണ് നെടുമുടി വേണു .മലയാളികൾക്ക് ഒരുപാട് നല്ല വേഷങ്ങൾ സമ്മാനിച്ച നടൻ കൂടിയാണ് അദ്ദേഹം . വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

സഹനടനായുളള വേഷങ്ങളിലാണ് നടന്‍ കൂടുതലായി തിളങ്ങിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം എല്ലാം നിരവധി സിനിമകളില്‍ നെടുമുടി വേണു പ്രധാന വേഷങ്ങളില്‍മോഹന്‍ലാല്‍ നെടുമുടി വേണു കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ് കമലദളം.

മോഹന്‍ലാല്‍ നന്ദഗോപന്‍ എന്ന ഡാന്‍സ് ടീച്ചറായി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയാണ് കമലദ്ദളം. സിബി മലയിലാണ് സിനിമ സംവിധാനം ചെയ്തിരുന്നത്.

കമലദ്ദളത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് നെടുമുടി വേണു ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ നെടുമുടി വേണു കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ് കമലദളം.


മോഹന്‍ലാല്‍ നന്ദഗോപന്‍ എന്ന ഡാന്‍സ് ടീച്ചറായി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയാണ് കമലദ്ദളം. സിബി മലയിലാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. കമലദ്ദളത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് നെടുമുടി വേണു ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.കമലദ്ദളത്തിലെ ഒരു സീനില്‍ മോഹന്‍ലാലിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടുപോയിരുന്നു എന്ന് നെടുമുടി വേണു പറഞ്ഞിരുന്നു. കമലദളം സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് ലാല് അതില് ഒരു നര്‍ത്തകനായി അഭിനയിക്കുന്നത് അറിഞ്ഞു. അപ്പോ അതില് ഒരു പ്രത്യേക രംഗത്ത് ഇയാള് കഥകും കുച്ചുപ്പുടിയും ഭരതനാട്യവും മോഹിനിയാട്ടവും എല്ലാം ചെയ്യുന്ന ഒരു സ്വീക്വന്‍സുണ്ട്. സിനിമയിലെ പ്രധാനപ്പെട്ട സ്വീക്വന്‍സാണ്.അപ്പോ ഇത് പഠിച്ച ഒരാള്‍ക്കുതന്നെ അത് ചെയ്ത് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അന്ന് ഞാന്‍ സിബിയോട് ചോദിച്ചു.


സിബി ഇതെങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന്. അത് ലാലിനെ വെച്ച് ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു ലാല്‍ ഇതൊക്കെ ചെയ്താല്‍ നന്നാവുമോ എന്ന്. അപ്പോ ചെയ്തുനോക്കാം എന്ന് സിബി പറഞ്ഞു.

അപ്പോ ഞാന്‍ പറഞ്ഞു അങ്ങനെ ചെയ്താ, കാരണം ഇത് പിടികൊടുക്കാന്‍ പാടില്ല.ഞാനൊരു മൃദംഗ വാദകനായി സിനിമയില്‍ അഭിനയിക്കുമ്പോ എന്റെ മൃദംഗത്തിന്റെ വിരലുകള്‍ കൃത്യസ്ഥാനത്ത് അല്ല പതിക്കുന്നതെങ്കില്‍ സിനിമ കാണുന്ന ഒരാള്‍ക്കെങ്കിലും അത് മനസിലായെങ്കില്‍ അത് ശരിയല്ല. അപ്പോ ഞാന്‍ പറഞ്ഞു അങ്ങനെ ചെയ്താ ശരിയാവോ എന്ന്. അപ്പോ സിബി പറഞ്ഞു നമുക്ക് ചെയ്തുനോക്കാം.

അപ്പോ ഞാന്‍ പറഞ്ഞു ലോംഗ് ഷോട്ടിന് ഒന്നും പോവാതെ മുഖത്തിന് അടുത്തുനിന്നുളള ദൃശ്യങ്ങള് പകര്‍ത്തുന്നതാവും നല്ലത് എന്ന്. കാരണം മുദ്രകള്‍ ഒകെ വെക്കുമ്പോഴും കാലുകള്‍ ഒകെ വെക്കുമ്പോഴുമുളള നമ്മുടയൊക്കെ പരിമിധികള് എന്തിനാണ് ആള്‍ക്കാര് അറിയുന്നത് എന്ന് പറഞ്ഞു. ആ സീക്വന്‍സില്‍ ഞാനില്ലായിരുന്നു. പിന്നെ സിനിമ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.


കാരണം ഒരു പ്രൊഫഷണല്‍ നര്‍ത്തകനെ പോലെ ലാല്‍ അതില്‍ പെര്‍ഫോം ചെയ്തു. അതെല്ലാം കഷ്ടപ്പെട്ട് പഠിച്ച്, ഇത് പ്രാഥമികമായി പഠിക്കുക എന്നുളളതല്ല, പക്ഷേ ആ ഷോട്ടിലേക്ക് ആവശ്യമുളള കാരങ്ങളൊക്കെ വ്യത്തിയായി പഠിച്ച് അതെല്ലാം വൃത്തിയായി പെര്‍ഫോം ചെയ്തു ലാല്‍, ഞാന് അത്ഭുതപ്പെട്ടുപോയി.

അത് സാധാരണഗതിക്ക് മനുഷ്യസാധ്യമല്ല. കമല്‍ഹാസന്‍ ചെയ്തതിനേക്കാളും ഒകെ നന്നായി മോഹന്‍ലാല്‍ കമലദളത്തില്‍ ചെയ്തു.പിന്നീട് പദ്മ സുബ്രഹ്മണ്യത്തെ പോലയുളള പ്രസിദ്ധരായ നര്‍ത്തകിമാരൊക്കെ മോഹന്‍ലാലിന്റെ പ്രകടനം കണ്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

സിനിമ കണ്ട് ലാലിന്റെ പ്രകടനം അത്ഭുതകരമാണ് നന്നായി ശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പിന്നെ വാനപ്രസ്ഥം എന്ന സിനിമയിലും മോഹന്‍ലാലിന്റെ പ്രകടനം അതുപോലെയായിരുന്നു. നെടുമുടി വേണു പറഞ്ഞു.

The actor excelled in co-starring roles. Nedumudi Venu in the lead roles in many films with Mammootty and Mohanlal

Next TV

Related Stories
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories