വർക്കൗട്ട് മാത്രമല്ല മോഹന്‍ലാലിന്‍റെ പുത്തന്‍ ലുക്കിലെ രഹസ്യം കൂടുതല്‍ വിശേഷങ്ങള്‍ അറിയാം

വർക്കൗട്ട് മാത്രമല്ല  മോഹന്‍ലാലിന്‍റെ പുത്തന്‍ ലുക്കിലെ രഹസ്യം കൂടുതല്‍ വിശേഷങ്ങള്‍ അറിയാം
Oct 4, 2021 09:49 PM | By Truevision Admin

മോഹൻലാലിന്റെ പുതിയ ഗെറ്റപ്പുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ താടി നീട്ടി വളർത്തിയ നടന്റെ ലുക്ക് വലിയ ചർച്ചയായിരുന്നു.

പിന്നീട് പുറത്തു വന്ന ദൃശ്യം 2 ലെ ജോർജ്ജ്കുട്ടി ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാലേട്ടന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്താറുണ്ട്. അടുത്തിടെ പുറത്തു വന്ന മോഹൻലാലിന്റെ മെലിഞ്ഞ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

സിനിമയ്ക്ക് വേണ്ടിയാണോ വണ്ണം കുറയ്ക്കൽ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാൽ സംശയത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ആയുർവേദചികിത്സയുടെ ഭാഗമായാണ് താരത്തിന്റെ ശരീരമാറ്റം.

ഗുരുകൃപ‌ ഹെറിറ്റേജ് ആയുർവേദ ശാലയിലെ സുഖ ചികിത്സയ്ക്ക് ശേഷമാണ് താരം ദൃശ്യം 2 ന്റെ സെറ്റിൽ എത്തിയത്.


ഗുരുകൃപ ആയുർവേദ ശാലയിൽ നിന്നുള്ള സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിത ലാലേട്ടന്റെ ചികിത്സയെ കുറിച്ച് ഗുരുകൃപ‌ അധികൃതർ.

ചികിത്സ പൂർത്തിയായി പതിവിലും നിറഞ്ഞ സംതൃപ്തിയോടെയാണ് മോഹൻലാൽ പെരിങ്ങോട് നിന്നും യാത്രയായത് .ഏതാനും ആഴ്ച്ചകൾക്ക്‌ മുന്നേ ലാൽ സാർ ഗുരുകൃപയിൽ വന്നിരുന്നത് ‌വലിയ വാർത്തയായിരുന്നു.

ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ്‌ അന്ന്‌ അദ്ദേഹം പോയത്. ആ വരവിനുള്ള‌ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ ഗുരുകൃപ അംഗങ്ങളും. ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ.

അദ്ദേഹത്തിനുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ.ഒരാഴ്ചയോളം‌ നീണ്ടു നിന്ന‌ രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ.


ഇത്തിരി കഠിനമാണ്. ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രം‌ കഴിയുന്ന അർപ്പണബോധം. കഴിഞ്ഞതവണ വന്നപ്പോൾ‌ ചികിത്സയെ കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നു.

എന്നാൽ ഇപ്രാവശ്യം ആരും ഈ കാര്യം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽതന്നെ ചികിത്സയേക്കാൾ ഉപരി സ്വസ്ഥമായ ഒരന്തരീക്ഷവും കുറച്ച് സമാധാനം‌ നിറഞ്ഞ ദിവസങ്ങളും ആയിരുന്നു അദ്ദേഹത്തിനും താല്പര്യം. 

ഇന്ന് ലാൽ സാർ‌ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ‌ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്.

ഞങ്ങളുടെ ലാൽ സാറിനെ മലയാളത്തിന്റെ‌ പഴയ മോഹൻലാലായി,അതേ ഊർജ്ജത്തോടെ,ഗാംഭീര്യത്തോടെ, പ്രൗഢിയോടെ, നമുക്ക് കാണാൻ സാധിക്കുന്നതിൽ ഒരു ചെറിയ പങ്ക്, ഗുരുകൃപക്ക് സാധിച്ചു എങ്കിൽ അതാണ് ഗുരുകൃപ.

ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് പകർന്നു നൽകിയ പാഥേയം അഭിമാനത്തോടെ ആ ഗുരുസമക്ഷം നമസ്കരിക്കുന്നു..'-ഗുരുകൃപ‌ അധികൃതർ പറഞ്ഞു. 

Mohanlal's new getups are getting a lot of discussion on social media. The look of the actor who grew his beard during the lockdown was a big talk

Next TV

Related Stories
'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

Sep 18, 2025 08:34 AM

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ...

Read More >>
മരിക്കുന്നതിന് മുമ്പ് അവൻ  അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

Sep 17, 2025 11:48 AM

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന്...

Read More >>
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

Sep 16, 2025 12:28 PM

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall