(moviemax.in) ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബു രാജ്, അനഘ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാന്ദ്ര തോമസ് നിർമിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വിഡിയോ വൈറലാവുന്നു.
ഒരു രസകരമായ വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഷെയ്ൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നുളള സൂചനയും ഈ വിഡിയോ നൽകുന്നുണ്ട്.
അനഘയാണ് നായികയായി എത്തുന്നത്. രസകരമായ രംഗങ്ങൾ കേർത്തിണക്കി കൊണ്ടാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. നായിക രശ്മിക പോരെ എന്ന ഡയലോഗിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്.
ഷൈൻ ടോമിന്റെ ഉഗ്രൻ ഡാൻസുമുണ്ട്.സാന്ദ്ര തോമസ് നിർമിക്കുന്ന ചിത്രം ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവരാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. നല്ല നിലാവുളള രാത്രിയാണ്' രണ്ടാം വരവിൽ സാന്ദ്ര തോമസ് നിർമിച്ച ആദ്യ ചിത്രം
Content Highlight: #item #dance #shine #tom #chacko #little #hearts #title #launch #video #film #going #viral
































