---
title: "#statement | വിമാനയാത്രയ്ക്കിടെ മോശം പെരുമാറ്റം;  പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു, യുവനടിയുടെ മൊഴി രേഖപ്പെടുത്തി"
english_title: "#statement #young #actress #recorded #complaint #fellow #passenger #behaved #rudely #during  #flight."
publisher: "moviemax.in"
canonical_url: "https://moviemax.in/news/152747/statement-young-actress-recorded-complaint-fellow-passenger-behaved-rudely-during-flight"
published_at: "2023-10-11T17:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65268b2f77ab9_police.jpg"
keywords: []
---

# #statement | വിമാനയാത്രയ്ക്കിടെ മോശം പെരുമാറ്റം;  പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു, യുവനടിയുടെ മൊഴി രേഖപ്പെടുത്തി

> **Lead Summary:** വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ നടിയുടെ മൊഴിയെടുത്തത്.

## Article Content

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ നടിയുടെ മൊഴിയെടുത്തത്.

തൃശ്ശൂര്‍ സ്വദേശിയായ ആന്റോ എന്നയാളാണ് കേസിലെ പ്രതിയെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്രതിരിച്ച നടിയോട് സഹയാത്രികന്‍ മദ്യലഹരിയില്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

മദ്യലഹരിയിലായിരുന്ന പ്രതി ആദ്യം പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. ജേണലിസ്റ്റാണോ എന്ന് ചോദിച്ചാണ് ഇയാള്‍ സംസാരം തുടങ്ങിയത്.

പിന്നാലെ വിന്‍ഡോ സീറ്റിന്റെ പേരില്‍ വാക്കേറ്റമുണ്ടാക്കി. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ശല്യപ്പെടുത്തി. തുടര്‍ന്ന് ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും നടി പരാതിയായി ഉന്നയിച്ചിട്ടുണ്ട്.

മദ്യലഹരിയിലായതിനാല്‍ ഇയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കി യുവനടി വിവരം കാബിന്‍ക്രൂവിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കാബിന്‍ക്രൂ ഇടപെട്ട് സീറ്റ് മാറ്റിയിരുത്തി. പിന്നീട് വിമാനം കൊച്ചിയില്‍ എത്തിയതിന് പിന്നാലെ എയര്‍ഇന്ത്യ അധികൃതരെ പരാതി അറിയിച്ചു. എന്നാല്‍, പോലീസില്‍ പരാതി നല്‍കിയത്.

കേസില്‍ പ്രതിയായ ആന്റോ തൃശ്ശൂര്‍ സ്വദേശിയും ബിസിനസുകാരനുമാണെന്നാണ് വിവരം. വിമാനത്തില്‍ കയറിയതിന് പിന്നാലെ ഇയാള്‍ ഉച്ചത്തില്‍ സംസാരിച്ചതായും ഇയാള്‍  മദ്യലഹരിയിലാണ് യാത്രചെയ്തതെന്നും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/152747/statement-young-actress-recorded-complaint-fellow-passenger-behaved-rudely-during-flight)