മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു ആകാംഷയോടെ ആരാധകര്‍

മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു ആകാംഷയോടെ ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മുന്നേറുകയാണ് മഞ്ജു വാര്യര്‍.

നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ലോക് ഡൗണിന് ശേഷം വീണ്ടും സെറ്റിലേക്ക് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

മമ്മൂട്ടി-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.


ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായാണ് ചിത്രം വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടിക്കാനത്ത് നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നുള്ള വിവരങ്ങളുും പുറത്തുവന്നിട്ടുണ്ട്.

സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും ഇതാദ്യമായാണ് മഞ്ജു വാര്യരും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുകയെന്നുള്ളത് തന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണെന്ന് താരം പറഞ്ഞിരുന്നു. ഇതുവരെ അത്തരത്തിലൊരു അവസരം ലഭിച്ചിരുന്നില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.


കാത്തിരിപ്പിനൊടുവിലായി അത്തരമൊരു അവസരം വന്നതില്‍ സന്തുഷ്ടവതിയാണ് താനെന്നും താരം പറഞ്ഞിരുന്നു. മഞ്ജുവും മമ്മൂട്ടിയും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലാണ്.

സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് രണ്ടാം വരവില്‍ മഞ്ജു വാര്യരെ തേടിയെത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായാണ് മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്.

ഇടവേളയിലായിരുന്ന സമയത്തും താന്‍ ജീവിതം ആസ്വദിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍.


എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും താരം തെളിയിച്ചിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാവുകയാണ് താരം.

മമ്മൂട്ടിയെപ്പോലൊരാള്‍ തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂര്‍ സമയമെടുത്തായിരുന്നു ചിത്രത്തിന്റെ കഥ പറഞ്ഞത്.

കൊള്ളാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയോട് കഥ പറഞ്ഞതിന് ശേഷമായാണ് മഞ്ജു വാര്യരിലേക്ക് എത്തിയത്. ഇവരെ ഒന്നിപ്പിക്കാനായി ഒരുപാട് പേര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനുള്ള ഭാഗ്യം തനിക്കാണ് ലഭിച്ചതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

Manju Warrier is back on the set after the lock down

Next TV

Related Stories

Jan 5, 2026 03:31 PM

"പ്രതിസന്ധികളിൽ ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ"; 'സർവ്വം മായ'യുടെ വിജയത്തിൽ നിവിൻ പോളി

'സർവ്വം മായ'യുടെ വിജയത്തിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ...

Read More >>

Jan 5, 2026 11:25 AM

"ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു": മനസ്സ് തുറന്ന് വീണ നായർ

ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു"-മനസ്സ് തുറന്ന് വീണ...

Read More >>
Top Stories










News Roundup