#sureshgopi | പൊലീസ് വേഷത്തിൽ വീണ്ടും സുരേഷ് ഗോപി; പ്രതീക്ഷയോടെ ആരാധകർ

#sureshgopi | പൊലീസ് വേഷത്തിൽ വീണ്ടും സുരേഷ് ഗോപി; പ്രതീക്ഷയോടെ ആരാധകർ
2023-10-06T22:20:00 | By Priyaprakasan

(moviemax.in) സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാൽ മലയാളികൾക്ക് പ്രതീക്ഷ ഏറെയാണ്. അതിന് കാരണം പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് .

നിലവിൽ ​ഗരുഡൻ എന്ന ചിത്രത്തിലും പൊലീസ് വേഷത്തിൽ ആണ് സുരേഷ് ​ഗോപി എത്തുന്നത്. ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഗരുഡന്റെ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗരുഡന്‍റെ ചിറകിൽ ബിജു മേനോന്റെ മുഖവും ഉടൽ ഭാഗമായി സുരേഷ് ​ഗോപിയെയും ആണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

'ഗരുഡന്റെ ചിറകുകൾ അനീതിക്ക് മേൽ കൊടുംങ്കാറ്റാവും', എന്നാണ് പോസ്റ്റർ പങ്കിട്ട് സുരേഷ് ​ഗോപി കുറിച്ചത്. പിന്നാലെ നിരവധി പേർ അഭിനന്ദനങ്ങളും കമന്റുകളുമായി രം​ഗത്തെത്തി.

എല്ലാം വിജയത്തിൽ എത്തട്ടെ എന്നാണ് ആരാധകർ പറയുന്നത്.നീണ്ടകാലത്തിന് ശേഷം സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ​ഗരുഡൻ.

അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ തിരക്കഥ ഒരുക്കുന്നത് കൊണ്ടുതന്നെ ​ഗരുഡന്റെ പ്രേക്ഷക പ്രതീക്ഷ വലുതാണ്

. ലീഗൽ ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവൻ എന്ന കഥാപാത്രത്തെ ആണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷം ബിജുമേനോൻ കൈകാര്യം ചെയ്യുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിൽ മാജിക് ഫ്രെയിം​സ് ആണ് ​ഗരുഡന്റെ നിർമാണം. ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും.

Content Highlight: #suresh #gopi #again #role #policeman#hopeful #fans

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup