#Angeline | സന്തോഷം വരുമ്പോൾ ഇടയ്ക്ക് ഞാനും അങ്ങനെ ചെയ്യാറുണ്ട്, അത് യൂസ് ചെയ്യേണ്ട രീതിയുണ്ട്; ഏയ്ഞ്ചലിൻ

#Angeline |  സന്തോഷം വരുമ്പോൾ ഇടയ്ക്ക് ഞാനും അങ്ങനെ ചെയ്യാറുണ്ട്, അത് യൂസ് ചെയ്യേണ്ട രീതിയുണ്ട്; ഏയ്ഞ്ചലിൻ
Sep 28, 2023 08:01 AM | By Kavya N

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച ഒരു മത്സരാർത്ഥിയാണ് നടി ഏയ്ഞ്ചലിൻ മരിയ. ലഹരിയെ കുറിച്ച് ഏയ്ഞ്ചലിൻ പറഞ്ഞ ചില വാക്കുകൾ ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കെല്ലാം ശേഷമാണ് നടി ബി​ഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തിയത്. ​

ഏയ്ഞ്ചലിനെ ആരാധകർ സ്നേ​ഹിച്ച് തുടങ്ങിയപ്പോഴേക്കും വോട്ട് വഴിയുള്ള പിന്തുണ കുറവായതിനാൽ താരം ബി​ഗ് ബോസിൽ നിന്ന് പുറത്താവുകയായിരുന്നു. എല്ലാ കാര്യങ്ങളും വെട്ടി തുറന്ന് സംസാരിക്കാറുള്ള കൂട്ടത്തിലാണ് നടി. അതുകൊണ്ട് തന്നെ നല്ല സമയം പ്രമോഷനിടെ പറഞ്ഞ ചില വാക്കുകളുടെ പേരിൽ കഠിനമായി സൈബർ ബുള്ളിയിങിന് ഇരയാകേണ്ടി വന്നു ഏയ്ഞ്ചലിന്.

ഇപ്പോഴിതാ പഴയൊരു അഭിമുഖത്തിൽ ലഹ​രി വസ്തുക്കളോട് തനിക്കുള്ള സമീപനം എങ്ങനെയാണെന്ന് വ്യക്തമാക്കിയ ഏയ്ഞ്ചലിന്റെ വീഡിയോ വീണ്ടും ശ്രദ്ധ നേടൂകയാണ്. ഞാൻ ലഹരിയെ സപ്പോർട്ട് ചെയ്യുന്നയാളല്ല. എന്റെ അപ്പൻ ഒരു മദ്യപാനിയാണ്. എന്റെ അപ്പൻ വാങ്ങിവെച്ച മദ്യകുപ്പികൾ ഞാൻ പൊട്ടിച്ചിട്ടുണ്ട്. ചില കുപ്പികൾ എടുത്ത് മദ്യം ഒഴുക്കി കളഞ്ഞിട്ടുണ്ട് . അതിന്റെ പേരിൽ അപ്പന്റെ കയ്യിൽ നിന്നും തല്ല് കിട്ടിയിട്ടുണ്ട്.

ഞാൻ ഇടയ്ക്ക് മദ്യപിക്കുന്ന ആളാണ്. സന്തോഷം നിറഞ്ഞ ആഘോഷം വരുമ്പോൾ മാത്രമാണ് അത്. മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്. ഇവിടെ ഇതൊന്നും പറ്റില്ലെന്ന് അവർ പറഞ്ഞു. പണമുള്ളവർക്ക് മാത്രമെ സൊസൈറ്റിയിൽ റെസ്പെക്ടുള്ളുവെന്ന് എനിക്ക് അറിയാമെന്നാണ് ഏയ്ഞ്ചലിൻ പറഞ്ഞത്.

ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം യാത്രകളും ഫോട്ടോഷൂട്ടുമെല്ലാമായി ഏയ്ഞ്ചലിൻ തിരക്കിലാണ്. അടുത്തിടെ ഏയ്ഞ്ചലിൻ മരിയ പങ്കുവെച്ച ​ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ടായിരുന്നുവെങ്കിലും ഏയ്ഞ്ചലിനെ അതൊന്നും ബാധിച്ചില്ല.

#Ido #same #happiness #comes #there #way #use #Angeline

Next TV

Related Stories
Top Stories










GCC News






https://moviemax.in/-