സിനിമയിലെത്തും മുന്നേ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരപുത്രിയാണ് മാളവിക ജയറാം. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ജോഡിയായ ജയറാമിന്റേയും പാര്‍വതിയുടേയും മകളാണ് മാളവിക. അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും പാതയിലൂടെ മാളവികയും അധികം വൈകാതെ തന്നെ ബിഗ് സ്‌ക്രീനിലേക്ക് എത്തുമെന്നാണ് കരുതുന്നത്. നല്ലൊരു തിരക്കഥയും ക്യാരക്ടറും ഒത്തുവന്നാല്‍ താനും സിനിമയിലേക്ക് എത്തുമെന്ന് മാളവിക മുൻപ് പറഞ്ഞിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരപുത്രി. മാളവികയുടെ പുത്തന്‍ചിത്രങ്ങളും വീഡിയോകളുമെല്ലാം വരുമ്പോള്‍ സിനിമാപ്രവേശനം ചർച്ചയാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരപുത്രി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് . താരപുത്രിയുടെ പ്രണയവും വിവാഹവും സംബന്ധിച്ച ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
മാളവിക പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രമാണ് മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. പിന്നാലെ കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം എന്റെ സ്വപ്‌നം സഫലമാവാന്‍ പോവുകയാണ് എന്ന ക്യാപ്ഷനോടെ മാളവിക പോസ്റ്റായും പങ്കുവച്ചു. ക്ഷണനേരം കൊണ്ട് പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.
ചിത്രങ്ങള്‍ കണ്ടതോടെ മാളവികയുടെ വിവാഹം തീരുമാനിച്ചോ, ഭാവിവരന്റെ മുഖം കാണിക്കാത്തതെന്താണ് എന്നൊക്കെ ആരാധകരുടെ ചോദ്യങ്ങള്‍ തുടങ്ങി. അതിനിടെ കാളിദാസും പാർവതിയും കമന്റുകളുമായി എത്തിയതും ശ്രദ്ധ നേടി. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ഉണ്ണി മുകുന്ദന്റെ ഫിസിക്കല്‍ ഫീച്ചറുകൾ ഇഷ്ടമാണെന്ന് മാളവിക മുന്‍പ് പറഞ്ഞിട്ടുണ്ട്.
ഇതുകാരണം ഉണ്ണി മുകുന്ദനല്ല ഫോട്ടോയിലുള്ളത് എന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍.അതേസമയം തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ മറ്റൊരു താരപുത്രനാണ് ചിത്രത്തിലുള്ളത് എന്നാണ് മറ്റു ചിലർ പറയുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തിളങ്ങിയ താരപുത്രന് തമിഴകത്ത് വലിയ സ്വീകാര്യതയാണ് ഉള്ളത്. വൈകാതെ തന്നെ മാളവിക ആളാരാണെന്ന് വെളിപ്പെടുത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
#Malavika #withstarson #Kalidas #called #Aliya #Fans #comments