(moviemax.in) തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തിലകൻ സൗഹൃദ സമിതിയുടെ ഈ വർഷത്തെ പ്രതിഭ പുരസ്‌കാരം നവാഗത സംവിധായകൻ ജിന്റോ തോമസ് സ്വന്തമാക്കി.
കാടകലം എന്ന സംസ്ഥാന അവാർഡ് നേടിയ ചിത്രത്തിന്റെ തിരക്കഥകൃത്തും പടച്ചോന്റെ കഥകൾ എന്ന ആന്തോളജി സിനിമയുടെ സംവിധായകനുമാണ് ജിന്റോ തോമസ് .
സെപ്റ്റംബർ 24 നു ജവാഹർ ബാലഭവനിൽ നടന്ന ചടങ്ങ് സിനിമ താരം സുനിൽ സുഗത ഉദ്ഘാടനം ചെയ്തു .
നടി കുളപ്പുള്ളി ലീലക്കും സംഗീത സംവിധായകൻ മോഹൻ സിതാരക്കും തിലകൻ സുവർണ്ണ മുദ്ര സമ്മാനിച്ചു.
Content Highlight: #jintothomas #won #thilakan #memorial #talent #award
































