#SuryaputraKarna | സൂപ്പര്‍താരം വിക്രത്തിനെ നായകനാക്കി ആര്‍. എസ് വിമലിന്റെ 'സൂര്യപുത്ര കര്‍ണ'; ടീസര്‍ പുറത്ത്

#SuryaputraKarna | സൂപ്പര്‍താരം വിക്രത്തിനെ നായകനാക്കി ആര്‍. എസ് വിമലിന്റെ 'സൂര്യപുത്ര കര്‍ണ'; ടീസര്‍ പുറത്ത്
Sep 24, 2023 09:45 PM | By Vyshnavy Rajan

(moviemax.in ) സൂപ്പര്‍താരം വിക്രത്തിനെ നായകനാക്കി ആര്‍. എസ് വിമല്‍ സംവിധാനം ചെയ്യുന്ന സൂര്യപുത്ര കര്‍ണ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.

ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നുണ്ട് ടീസറില്‍. കഴിഞ്ഞ ദിവസം വിക്രത്തിന്റെ ചിത്രത്തോടൊപ്പം സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍ എന്ന കുറിപ്പ് ആര്‍എസ് വിമല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. വന്‍ പ്രഖ്യാപനം അടക്കം നടന്ന ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ആര്‍ എസ് വിമല്‍.

തുടര്‍ന്ന് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി. ഇതിനു പിന്നാലെ കര്‍ണനില്‍ നിന്ന് വിക്രം പിന്മാറിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താഞ്ഞത് ഈ അഭ്യൂഹത്തിന് ഇടവരുത്തി.

എന്നാല്‍ കോവിഡിന് ശേഷം വിക്രം നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന മറ്റ് ചിത്രങ്ങളുടെ തിരക്കിലായതാണ് ചിത്രീകരണം വൈകുന്നതിന് കാരണമെന്നും ഷൂട്ടിങ് ഉടന്‍ പുനരാരംഭിക്കുമെന്നും ആര്‍ എ വിമല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും നടന്‍ വിക്രമും പ്രതികരിച്ചിരുന്നു.

എന്ന് നിന്റെ മോയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര കര്‍ണ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. യുണെറ്റഡ് ഫിലിം കിംഗ്ഡം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

#SuryaputraKarna #RSVimal's #SuryaputraKarna #starring #superstar #Vikram #teaser #out

Next TV

Related Stories
അഹാനയും സഹോദരിമാരും കാവ്യയ്ക്ക് വെല്ലുവിളിയാകുമോ? താരത്തിന്റെ കയ്യിൽ മീനാക്ഷിയെന്ന തുറുപ്പ് ചീട്ട്; സോഷ്യൽ മീഡിയയിൽ ആവേശം

Aug 15, 2025 03:11 PM

അഹാനയും സഹോദരിമാരും കാവ്യയ്ക്ക് വെല്ലുവിളിയാകുമോ? താരത്തിന്റെ കയ്യിൽ മീനാക്ഷിയെന്ന തുറുപ്പ് ചീട്ട്; സോഷ്യൽ മീഡിയയിൽ ആവേശം

അഹാനയും സഹോദരിമാരും കാവ്യയ്ക്ക് വെല്ലുവിളിയാകുമോ? താരത്തിന്റെ കയ്യിൽ മീനാക്ഷിയെന്ന തുറുപ്പ്...

Read More >>
'ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല, ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം’ - ബാബുരാജ്

Aug 15, 2025 02:38 PM

'ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല, ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം’ - ബാബുരാജ്

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും എന്ന് നടൻ ബാബുരാജ്....

Read More >>
ബോക്‌സോഫീസ്‌ ലിംഗഭേദത്തിന് അതീതം; സിനിമയുടെ വിജയം പ്രേക്ഷകരുടെ കൈയ്യിലെന്ന് അഞ്ജലി മേനോൻ

Aug 15, 2025 01:59 PM

ബോക്‌സോഫീസ്‌ ലിംഗഭേദത്തിന് അതീതം; സിനിമയുടെ വിജയം പ്രേക്ഷകരുടെ കൈയ്യിലെന്ന് അഞ്ജലി മേനോൻ

സ്ത്രീപക്ഷ സിനിമകളെ കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് കേരളയുമായി നടത്തിയ സിനിമയുടെ വിജയം പ്രേക്ഷകരുടെ കൈയ്യിലെന്ന് അഭിമുഖത്തിൽ അഞ്ജലി...

Read More >>
അമ്മയെ ആര് നയിക്കും? അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

Aug 15, 2025 01:47 PM

അമ്മയെ ആര് നയിക്കും? അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4...

Read More >>
കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചുകയറി, നടൻ ബിജുക്കുട്ടന്റെ വാഹനം അപകടത്തിൽപെട്ടത് 'അമ്മ' തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകവെ

Aug 15, 2025 01:06 PM

കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചുകയറി, നടൻ ബിജുക്കുട്ടന്റെ വാഹനം അപകടത്തിൽപെട്ടത് 'അമ്മ' തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകവെ

നടൻ ബിജുക്കുട്ടന്റെ വാഹനം അപകടത്തിൽപെട്ടത് 'അമ്മ' തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ...

Read More >>
Top Stories

GCC News

https://moviemax.in/- //Truevisionall