Sep 23, 2023 10:58 PM

സെപ്റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ് മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’. എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്.

പൂനെയില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്തത്. പൂനെയില്‍ ഡ്രൈവ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോയും ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.


എന്നാല്‍ പൂനെയിലെ ഷൂട്ടിംഗ് അത്ര എളുപ്പമായിരുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടിയും ചിത്രത്തിലെ മറ്റ് താരങ്ങളായ ശബരീഷും അസീസ് നെടുമങ്ങാടും, റോണി വര്‍ഗീസും. പുനെയിലെ വായ് എന്ന സ്ഥലത്താണ് ചിത്രത്തിന്റെ കുറേ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്.

വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു അവിടെ ഷൂട്ടിംഗ്. രാത്രി 12 ഡിഗ്രി തണുപ്പത്തൊക്കെ നിന്ന് ഷൂട്ട് ചെയ്യണമായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.

രാവിലെ ആയാല്‍ നേരേ തിരിച്ച് 36 ഡിഗ്രി ചൂടൊക്കെ വരും. പോരാത്തതിന് ഭയങ്കര പൊടിയും മണ്ണും. സിനിമയില്‍ സിങ്ക് സൗണ്ട് ആണ്. അവസാനം ആയപ്പോള്‍ എല്ലാവരുടെയും സൗണ്ട് ഒക്കെ പോയി.

‘സാറേ’ എന്നൊക്കെ ആദ്യം ഗന്ധര്‍വന്റെ ശബ്ദത്തില്‍ വിളിച്ചിരുന്നത് പിന്നെ രാക്ഷസന്റെ പോലെയായി. അതൊക്കെ പിന്നെ റീഡബ്ബ് ചെയ്ത് എടുക്കുകയായിരുന്നു എന്നാണ് ശബരീഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഡോ റോണിയും ഷാഫിയും ചേര്‍ന്നാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്.

#36 #degree #heat #suffocating #dust #morning #Mammootty #shooting #Kannur #Squad'

Next TV

Top Stories










News Roundup






News from Regional Network





https://moviemax.in/- //Truevisionall