മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ക്രൈം തില്ലര്‍ ആണ് നിഴല്‍ .മലയാളത്തിലെ പ്രിയ താരം കുഞ്ചാക്കോ ബോബനോപ്പം തെന്നിന്ത്യൻ ആരാധകരുടെ ഇഷ്‍ട നായിക നയൻതാര അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .താരം സിനിമ ചിത്രികരണത്തിനായി കൊച്ചിയിലെത്തി എന്ന പുതിയ വാര്‍ത്തയാണ് പുറത്തു വരുന്നത് . നിഴല്‍ എന്ന സിനിമയില്‍ അഭിനയിക്കാനാണ് നയൻതാര കൊച്ചിയിലെത്തിയത്. സിനിമയുടെ ചിത്രം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
25 ദിവസമാണ് നിഴലിന്റെ ചിത്രീകരണത്തിനായി നയൻതാര കൊച്ചിയിലുണ്ടാകുക. പ്രമേയം എന്തെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്റെയും നായികയായ നയൻതാരയുടെയും കഥാപാത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര പുരസ്‍കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം
Nizhal is a crime thriller that Malayalees are eagerly awaiting