#kanikusruti |അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്, കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് നൽകാനും തയ്യാർ - കനി കുസൃതി

#kanikusruti |അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്, കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് നൽകാനും തയ്യാർ - കനി കുസൃതി
Sep 22, 2023 12:21 PM | By Susmitha Surendran

മലയാളികൾക്ക് സുപരിചിതയായ താരമാണ് കനി കുസൃതി. ചിത്രത്തിലെ കനിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവരെ തേടി എത്തി. ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കനിക്ക് ലഭിച്ചു.


പലപ്പോഴും തന്റെ നിലപാടുകളും തുറന്നു പറച്ചിലുകളും കാരണം വാർത്തകളിൽ ഇടംനേടാറുള്ള കനി, കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

എന്നെങ്കിലും ഒരു കുഞ്ഞനെ വേണമെന്ന് തോന്നിയാലോ എന്ന് കരുതി അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ടെന്ന് കനി കുസൃതി പറഞ്ഞു. ഇനി തനിക്ക് വേണ്ട, എന്തെങ്കിലും കാരണം കൊണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾക്ക് അണ്ഡം നൽകാൻ തയ്യാറാണെന്നും കനി കുസൃതി പറഞ്ഞു. വണ്ടർവാൾ മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു കനിയുടെ പ്രതികരണം.

"അണ്ഡം ഞാൻ ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും വളർത്താൻ ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാലോ. ഇല്ലെങ്കിൽ സുഹൃത്തുക്കൾക്കോ മറ്റോ ഡോണേറ്റ് ചെയ്യണമെങ്കിൽ അതിനും തയ്യാറാണ്.

എന്തെങ്കിലും രീതിയിൽ ​ഗർഭിണി ആകാൻ പറ്റാത്തവരായി ഉള്ളവർക്കും നൽകാൻ തയ്യാറാണ്. അവർക്ക് താല്പര്യം ഉണ്ടെങ്കിൽ. ബയോളജിക്കലി ഒരു കുട്ടി വേണം എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

ഫിനാൻഷ്യലിയും മെന്റലിയും ബെറ്ററായി ഇരിക്കുകയാണെങ്കിൽ, മാനസികമായി ഞാൻ ഓക്കെ ആണെന്ന് തോന്നിയാൽ ചിലപ്പോൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചേക്കാം.

ആനന്ദ് എന്ന സുഹൃത്തിന്റേത് അല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ വളർത്താൻ എനിക്ക് തോന്നിയിട്ടില്ല. കുഞ്ഞുങ്ങളെ വളർത്തുകയാണെങ്കിൽ സിം​ഗിൾ മദറായിട്ടെ പോകൂ.

ചിലപ്പോൾ എനിക്ക് അച്ഛന്മാരെ സഹിക്കാൻ പറ്റില്ല. പിള്ളാരുടെ മുന്നിൽ അച്ഛനും അമ്മയും വഴക്കിടുന്ന പരിപാടിയൊന്നും എനിക്ക് താല്പര്യമില്ല", എന്നാണ് കനി കുസൃതി പറയുന്നത്.

#Eggs #are #frozen #ready #given #childless #KaniKusrumi

Next TV

Related Stories
Top Stories