#viral | ആർത്തവമുള്ളവർക്ക് ഈ കസേരയിലിരിക്കാം, പിന്നാലെ പാട്ട്, പൂച്ചെണ്ട്, മധുരം, വീഡിയോയ്ക്ക് വിമർശനം

#viral | ആർത്തവമുള്ളവർക്ക് ഈ കസേരയിലിരിക്കാം, പിന്നാലെ പാട്ട്, പൂച്ചെണ്ട്, മധുരം, വീഡിയോയ്ക്ക് വിമർശനം
Sep 21, 2023 09:53 PM | By Susmitha Surendran

ആർത്തവത്തെ കുറിച്ച് എപ്പോഴും പലതരത്തിലുള്ള അഭിപ്രായങ്ങൾ നാം കേൾക്കാറുണ്ട്. ആർത്തവം അശുദ്ധിയാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ട് എന്നാണ് അതിലൊന്ന്.

മറ്റൊന്ന് അതൊരു സാധാരണ പ്രക്രിയയാണ് എന്ന് വിശ്വസിക്കുന്ന ആളുകളാണ്. മറ്റൊരു കൂട്ടർ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല, എന്നാൽ അതേ കുറിച്ച് ഒന്നും മിണ്ടണ്ട എന്ന് വിശ്വസിക്കുന്നവരും.

അടുത്തിടെ അത്തരത്തിൽ ആർത്തവത്തെ കുറിച്ചും ആ സമയത്തുള്ള വേദനയെ കുറിച്ചുമെല്ലാം പറയുന്ന ഒരു വീഡിയോ വൻ വൈറലായി. ഒപ്പം തന്നെ അതിനെ ചുറ്റിപ്പറ്റി അഭിനന്ദനങ്ങളും കടുത്ത വിമർശനങ്ങളും എല്ലാം പിന്നാലെയെത്തി.

കണ്ടന്റ് ക്രിയേറ്ററായ Siddhesh Lokare -യാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തത്. അതിൽ കാണിക്കുന്നത് ചില ഒഴിഞ്ഞ കസേരകളാണ്. അതിൽ ആ സമയത്ത് ആർത്തവമുള്ള സ്ത്രീകൾക്ക് ഇരിക്കാം.

https://www.instagram.com/reel/Cw4QDXBvKbE/?utm_source=ig_embed&utm_campaign=loading

പിന്നാലെ, ആർത്തവമുള്ള ചില സ്ത്രീകൾ ആ കസേരകളിൽ ഇരിക്കുന്നതും കാണാം. പിന്നാലെ, രണ്ട് സുഹൃത്തുക്കൾ ചേർന്ന് പാട്ട് പാടുന്നു, ഈ സ്ത്രീകൾക്ക് മുകളിലേക്ക് പൂക്കളുടെ ദളങ്ങളെറിയുന്നു, മധുരം നൽകുന്നു.

അങ്ങനെ വളരെ റൊമാന്റിക്കായിട്ടാണ് വീഡിയോ മുന്നോട്ട് പോകുന്നത്. ഈ സ്ത്രീകൾക്ക് പൂച്ചെണ്ടുകൾ നൽകുന്നതും അവരെ ചേർത്തു പിടിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.

ചിലർ വീഡിയോയെ അഭിനന്ദിച്ചു എങ്കിലും മറ്റ് ചിലർ നിശിതമായി വിമർശിച്ചു. ഓരോ മാസത്തിലും സ്ത്രീകളുടെ ശരീരത്തിൽ നടക്കുന്ന തികച്ചും സാധാരണമായ ഒരു പ്രക്രിയയെ എന്തിനാണ് ഇങ്ങനെ കാല്പനികവൽക്കരിക്കുന്നത് എന്ന് പലരും ചോദിച്ചു. ഇതെന്ത് പ്രഹസനമാണ് സജി എന്ന തരത്തിലായിരുന്നു മറ്റ് ചിലരുടെ മനോഭാവം.

#Menstruation #chair #followed #song #bouquet #sweet #criticism #video

Next TV

Related Stories
#viral | മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്!...

Dec 11, 2023 10:10 PM

#viral | മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്!...

അമ്പത്തിയേഴുകാരിയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഇതുപോലെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ...

Read More >>
#viral | ലേയ്സ് പാക്കറ്റ് വാങ്ങിയപ്പോള്‍ സംശയമായി; തുറന്നപ്പോള്‍ കണ്ടതും ഞെട്ടി! വൈറലായി വീഡിയോ

Dec 10, 2023 02:22 PM

#viral | ലേയ്സ് പാക്കറ്റ് വാങ്ങിയപ്പോള്‍ സംശയമായി; തുറന്നപ്പോള്‍ കണ്ടതും ഞെട്ടി! വൈറലായി വീഡിയോ

ഇപ്പോഴിതാ ഇത്തരത്തില്‍ ലേയ്സ് പാക്കറ്റിന്‍റെ പരിതാപകരമായ അവസ്ഥ ഒരു വീഡിയോയിലൂടെ തുറന്നുകാട്ടുകയാണൊരു...

Read More >>
#viral | 'ഗുലാബി ഷരാര'ക്കൊപ്പം അധ്യാപികയുടെ നൃത്തം; കൂടെ വിദ്യാർഥികളും -വീഡിയോ വൈറൽ

Dec 10, 2023 12:53 PM

#viral | 'ഗുലാബി ഷരാര'ക്കൊപ്പം അധ്യാപികയുടെ നൃത്തം; കൂടെ വിദ്യാർഥികളും -വീഡിയോ വൈറൽ

അധ്യാപികയും വിദ്യാർത്ഥികളും ക്ലാസ് മുറിക്ക് മുന്നിൽ പാട്ടിന് നൃത്തം...

Read More >>
#BaahubaliParatha | അമ്പോ ബാഹുബലി പറാത്ത! രണ്ടെണ്ണം ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് സമ്മാനം; എന്താണെന്ന് അറിയാമോ?

Dec 10, 2023 11:53 AM

#BaahubaliParatha | അമ്പോ ബാഹുബലി പറാത്ത! രണ്ടെണ്ണം ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് സമ്മാനം; എന്താണെന്ന് അറിയാമോ?

ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന 32 ഇഞ്ച് പറാത്തകൾ കഴിച്ചാൽ മാത്രമാണ് സമ്മാനം...

Read More >>
#viral | ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

Dec 10, 2023 11:12 AM

#viral | ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

യുവാവ് പുഞ്ചിരിയോടെയാണ് അ​ഗ്നിക്ക് വലം വയ്ക്കുന്നത്....

Read More >>
#viral | 'ലോകത്തിന്റെ അവസാനം', ആകാശത്ത് പാറിപ്പറന്ന് ആയിരക്കണക്കിന് വെട്ടുക്കിളികൾ; വൈറലായി പോസ്റ്റ്

Dec 8, 2023 10:16 PM

#viral | 'ലോകത്തിന്റെ അവസാനം', ആകാശത്ത് പാറിപ്പറന്ന് ആയിരക്കണക്കിന് വെട്ടുക്കിളികൾ; വൈറലായി പോസ്റ്റ്

അനുകൂലമായ പരിസ്ഥിതിയാണെങ്കിൽ വളരെ പെട്ടെന്നാണ് ഇവ വംശവർധന...

Read More >>
Top Stories

News Roundup