#malaikottaivaliban | മലൈക്കോട്ടൈ വാലിബൻ തിയ്യേറ്ററുകളിലേക്ക് ; പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

#malaikottaivaliban | മലൈക്കോട്ടൈ വാലിബൻ തിയ്യേറ്ററുകളിലേക്ക് ; പോസ്റ്റർ പുറത്തുവിട്ട്  മോഹൻലാൽ
Sep 18, 2023 10:09 PM | By Nivya V G

( moviemax.in) ലിജോ ജോസ് പല്ലിശ്ശേരി ചിത്രം എന്നും സിനിമാലോകം ഉറ്റുനോക്കുന്നതാണ്. വ്യത്യസ്തതകൾ സിനിമയിൽ കൊണ്ട് വരാൻ ലിജോ എന്നും ശ്രദ്ധിക്കും. അത്തരത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയിൽ മുൻനിരയിലുള്ള ലിജോ ജോസ് പല്ലിശ്ശേരി, സൂപ്പർ സ്റ്റാർ മോഹൻലാലും ഒന്നിക്കുമ്പോൾ അത് ആരാധകരിൽ പ്രതീക്ഷകൾ ഏറെ ഉണ്ടാക്കുന്നു. ലിജോ - മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങാനിരിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.


'മലൈക്കോട്ടൈ വാലിബൻ' പ്രഖ്യാപിച്ച ആണ് മുതൽ ചിത്രത്തിന്റെ അപ്ഡേഷനുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ്‌ ചിത്രത്തിന്റെ റിലീസ് തീയതി ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടത്‌. അടുത്തവർഷം ജനുവരി 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ലിജോ ജോസിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.


ഒരു നടന്റെ കാലിബറിന്റെ മാക്സിമം ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന സംവിധായകനും, സംവിധായകന് വേണ്ടി ഏതറ്റം വരെയും പോകുവാൻ മടിയില്ലാത്ത നടനും എന്നാണ് ആരാധകർ ലിജോ ജോസ് പല്ലിശ്ശേരിയെയും മോഹൻലാലിനെയും വിശേഷിപ്പിക്കുന്നത്.

ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹൻലാൽ എത്തുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


മധു നീലകണ്ഠനാണ് ചിത്രത്തിൽ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

#malaikottai #valiban #theatres #mohanlal #released #poster

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories