മൃദുല ഇനി നിതിന് സ്വന്തം

മൃദുല ഇനി നിതിന് സ്വന്തം
Oct 4, 2021 09:49 PM | By Truevision Admin

നടിയും അവതാരകയുമായ മൃദുല മുരളി ഇനി നിതിന് സ്വന്തം .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  നടന്ന ചടങ്ങില്‍  അടുത്ത സുഹൃത്തുക്കള്‍ മൃദുല മുരളിക്ക് ആശംസകള്‍ നേര്‍ന്ന് എത്തി.

കഴിഞ്ഞ വര്‍ഷമായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്.ആഘോഷമായിട്ടായിരുന്നു മൃദുല മുരളിയുടെ വിവാഹ നിശ്ചയം നടന്നത്. സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഫഫ്‍ന, സയനോര തുടങ്ങിയവര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു.


രമ്യാ നമ്പീശൻ ഗാനം ആലപിക്കുകയും ചെയ്‍തിരുന്നു. നൃത്തവുമൊക്കെയായി ആഘോഷമായിരുന്നു വിവാഹ നിശ്ചയം. മൃദുലയുടെ വരൻ നിതിൻ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. 2009ല്‍ മോഹൻലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മുരളി സിനിമയിലെത്തുന്നത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല മുരളി അഭിനയിച്ചിട്ടുണ്ട്.ഫഹദ് നായകനായി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത അയാള്‍ ഞാനല്ല എന്ന സിനിമയാണ് മൃദുല മുരളി അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

Mridula's fianc Nitin works in the advertising industry. Mridula Murali made her film debut in 2009 with Mohanlal starrer Red Chillies

Next TV

Related Stories
ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ,  പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

Nov 6, 2025 09:36 PM

ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ, പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, ഗർഭിണികളുടെ മൂഡ്‌സ്വിങ്സ് , ദുർ​ഗയുടെ ഗർഭകാലം...

Read More >>
'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Nov 6, 2025 03:48 PM

'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇരുനിറം, സെക്കൻഡ് ലുക്ക് പോസ്റ്റർ...

Read More >>
'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

Nov 5, 2025 04:10 PM

'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

റാപ്പർ വേടന്‍, സജിചെറിയാന് മറുപടി , സംസ്ഥാന ചലച്ചിത്ര അവാർഡ്...

Read More >>
Top Stories










https://moviemax.in/-