നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മലയാള സിനിമാ ആസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് 'കാവൽ'. കൊവിഡ് പശ്ചാത്തലത്തില്‍ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ചയാണ് പുനഃരാരംഭിച്ചത്. വണ്ടിപെരിയാറിൽ ചിത്രത്തിന്‍റെ ബാക്കി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ഷൂട്ടിങ് വീണ്ടും ആരംഭിച്ചതിന് പിന്നാലെ ചിത്രത്തിൽ നിന്നുള്ള സ്റ്റിൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.
'ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും!' എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്.'കസബ'യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തിയ 'കാവല്‍' ടീസറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്.
സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.മാസ് കാട്ടാൻ സുരേഷ് ഗോപിയുടെ തമ്പാൻ; 'കാവല്‍' അവസാന ഷെഡ്യൂൾ പാലക്കാട് ആരംഭിച്ചു
'Kaval' is a much awaited Malayalam movie directed by Nithin Ranji Panicker. Shooting for the film, which was halted in the Kovid setting, resumed last week