കുടുകുടെ ചിരിപ്പിക്കാന്‍ വീണ്ടും അവന്‍ വരുന്നു സി ഐ ഡി മൂസയുടെ അനിമേഷന്‍ പ്രമോ വീഡിയോ പുറത്ത്

കുടുകുടെ ചിരിപ്പിക്കാന്‍ വീണ്ടും അവന്‍ വരുന്നു സി ഐ ഡി മൂസയുടെ അനിമേഷന്‍ പ്രമോ വീഡിയോ പുറത്ത്
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കോമഡി ചിത്രങ്ങളില്‍ ഒന്നാണ്  സിഐഡി മൂസ.2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേഷക സ്വീകാര്യതയാണ് ലഭിച്ചത് .   

സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി സിഐഡി മൂസ ഇഒഴും നിലനില്‍ക്കുന്നുണ്ട് . ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 17 വർഷം കഴിയുമ്പോള്‍  സിഐഡി മൂസ വീണ്ടും പ്രേഷകരിലേക്ക്  എത്തുകയാണ്.

ആനിമേഷൻ ചിത്രമായാകും ചിത്രം എത്തുകയെന്നു  ദിലീപ് പറയുന്നു. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.


ലോക ആനിമേഷൻ ദിനത്തിലായിരുന്നു ഈ പ്രഖ്യാപനം. സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു  .

ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്.

ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

CID Moosa is one of the most popular comedy films in Kerala

Next TV

Related Stories
ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

Dec 21, 2025 12:44 PM

ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

ശ്രീനിവാസൻ , ശ്രീനിക്ക് പേപ്പറും പേനയും സമർപ്പിച്ച് സത്യൻ...

Read More >>
ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

Dec 21, 2025 07:11 AM

ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

നടൻ ശ്രീനിവാസന്‍റെ മരണം , സംസ്കാരം ഇന്ന് രാവിലെ...

Read More >>
Top Stories










News Roundup