മലയാള സിനിമയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയുമായി വേഷമിട്ട ബിജു മേനോനും പൃഥ്വിരാജുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. സിനിമയില്‍ കോശിയോടുള്ള പ്രതികാരം തീര്‍ക്കാൻ അയ്യപ്പൻ നായര്‍ ജെസിബി ഉപയോഗിച്ച് കുട്ടമണിയുടെ കട പൊളിച്ചുമാറ്റുന്ന രംഗമുണ്ട്.
ആരാധകര്‍ ഏറ്റെടുത്ത രംഗങ്ങളില്‍ ഒന്നാണ് ഇത്. ഇപ്പോഴിതാ യഥാര്‍ഥ ജീവിതത്തിലും സിനിമയിലെ പോലെ ഒരു പ്രതികാരം തീര്‍ക്കല്‍.കണ്ണൂരിലെ ചെറുപഴയിലാണ് സംഭവം നടന്നത്.തന്റെ വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പ്രതികാരം. പുളിയാറു മറ്റത്തില്‍ സോജിയുടെ കടയാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സമീപവാസിയായ പ്ലാക്കുഴിയില്‍ ആല്‍ബിന്‍ ആണ് കട തകര്‍ത്തത്. ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തി ഉപജീവനം നടത്തുന്നയാളാണ് സോജി.തന്റെ അഞ്ച് വിവാഹാലോചനകള്‍ മുടക്കിയത് സോജിയാണ് എന്ന് ആല്‍ബിൻ പൊലീസിനോട് പറഞ്ഞു.അയ്യപ്പനും കോശിയും സിനിമയില്‍ ബിജു മേനോന്റെ കഥാപാത്രത്തോടെ പൃഥ്വിരാജിന്റെ കഥാപാത്രവും ജെസിബി ഉപയോഗിച്ച് തന്നെ പ്രതികാരം ചെയ്യുന്നുണ്ട്. സിനിമയിലെ അയ്യപ്പൻ നായരുടെ വീട് ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയാണ് ചെയ്യുന്നത്
Ayyappan and Koshy is the most popular movie in Malayalam cinema recently. Biju Menon and Prithviraj, who played Ayyappan and Koshy, are the main attraction of the film