മലയാളത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമകളില്‍ ഒന്നാണ് നിഴല്‍ . കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന എറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് നിഴല്‍ എന്ന് പേരിട്ട സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്.
നിഴലിന്റെ പോസ്റ്റര്‍ മലയാളീ താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ട്വന്‍റി 20 സിനിമയിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചാക്കോച്ചനും നയന്‍താരയും ആദ്യമായി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് നിഴല്‍.എഡിറ്ററായി മലയാളത്തില്‍ ശ്രദ്ധേയനായ അപ്പു ഭട്ടതിരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
അഞ്ചാം പാതിരയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെതായി വരുന്ന ത്രില്ലര്‍ ചിത്രം കൂടിയാണ് നിഴല്‍. അതേസമയം ചിത്രത്തിലേക്ക് നയന്‍താര എത്തിയത് എങ്ങനെയാണെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പു ഭട്ടതിരി ഇക്കാര്യം പറഞ്ഞത്.
ഒന്നരവര്‍ഷം മുന്‍പാണ് ചാക്കോച്ചനോട് നിഴലിന്റെ കഥ പറയുന്നതെന്ന് സംവിധായകന്‍ പറയുന്നു.ഈ പ്രോജക്ടിന്റെ ഭാഗമാകാന്‍ വലിയ ആകാംക്ഷയിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് ഞങ്ങള്‍ക്ക് പ്രധാന വേഷം അവതരിപ്പിക്കാന്‍ ഒരു നായികയെ കൂടി വേണമായിരുന്നു. ഒരു ബോള്‍ഡായിട്ടുളള നായികാ വേഷമാണ് ചിത്രത്തിലുളളത്.
അപ്പോള്‍ ചാക്കോച്ചന്‍ തന്നെയാണ് ചിത്രത്തിലേക്ക് നയന്‍താരയുടെ പേര് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് തിരക്കഥ കേട്ട ശേഷം നയന്‍താരയും സിനിമയുടെ ഭാഗമാകുമെന്ന് അറിയിച്ചു. നിഴലിന്റെ ചിത്രീകരണം ഏറണാകുളത്ത് തുടങ്ങി.
നിലവില്‍ ഒരു തമിഴ് സിനിമയുടെ തിരക്കുകളിലാണ് നയന്‍താര. അവര്‍ എന്ന് സെറ്റിലേക്ക് എത്തുമെന്നുളള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും സംവിധായകന്‍ പറഞ്ഞു.ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രമാണ് നിഴല്‍.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. അതേസമയം കൊച്ചിയിലാണ് ചാക്കോച്ചന്‍-നയന്‍താര ചിത്രം ആരംഭിച്ചിരിക്കുന്നത്. നിഴല്‍ എന്ന ചിത്രത്തില്‍ ഒരു ശക്തമായ സത്രീ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.
അഭിനേതാക്കള്‍ അധികമില്ലാത്തതിനാല്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. സഞ്ജീവ് എന്ന പുതുമുഖമാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്.
Nizhal is another thriller film directed by Kunchacko Boban after the huge success of the fifth film