---
title: "#Siddique  |  ചിരിയുടെ ഗോഡ്ഫാദറിന് വിട;  സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം നടന്നു"
english_title: "#Director #Siddique's #cremation #took #place                                         "
publisher: "moviemax.in"
canonical_url: "https://moviemax.in/news/137729/director-siddiques-cremation-took-place"
published_at: "2023-08-09T18:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d387926edbc_siddique8.jpg"
keywords: []
---

# #Siddique  |  ചിരിയുടെ ഗോഡ്ഫാദറിന് വിട;  സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം നടന്നു

> **Lead Summary:** അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം നടന്നു . എറണാകുളം സെൻട്രൽ ജുമാമസ്ജിദിലാണ് സംസ്കാരം നടന്നത് .വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി .

## Article Content

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം നടന്നു . എറണാകുളം സെൻട്രൽ ജുമാമസ്ജിദിലാണ് സംസ്കാരം നടന്നത് .വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി .

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുവന്നത് .

ചൊവ്വാഴ്ച വൈകീട്ട് രാത്രി 9 മണിയോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് സംവിധായകന്‍ സിദ്ദിഖ് മരിക്കുന്നത് . സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ സന്ദര്‍ശിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണത്തിന് കീഴടങ്ങുന്നതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/137729/director-siddiques-cremation-took-place)