logo

‘അഹാനയെ എനിക്ക് തരുമോയെന്നു വളരെ ഗൗരവത്തോടെതന്നെയാണ് ഞാൻ അവളുടെ അച്ഛനോടും അമ്മയോടും ചോദിച്ചിരുന്നത്’-അഹാനയെ കുറിച്ച് താരം

Published at Jun 1, 2021 11:01 AM ‘അഹാനയെ എനിക്ക് തരുമോയെന്നു വളരെ ഗൗരവത്തോടെതന്നെയാണ് ഞാൻ അവളുടെ അച്ഛനോടും അമ്മയോടും ചോദിച്ചിരുന്നത്’-അഹാനയെ കുറിച്ച് താരം

മലയാള സിനിമയിലെ ഒരു കാലത്തെ മികച്ച നായികമാരിൽ ഒരാളായിരുന്നു നടി ശാന്തികൃഷ്ണ. നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ നടി മലയാളത്തിൽ ചെയ്തിരുന്നു, അന്നത്തെ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിച്ച ശാന്തി കൃഷ്ണ വിവാഹ ശേഷം സിനിമയിൽ നിന്നുംവിട്ടു നിന്നിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് വളരെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുയാണ്. മൂന്നാം വരവിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്..

രണ്ടാം വരവിലെ ഏറ്റവും മികച്ച കഥാപാത്രവും ആദ്യ ചിത്രവുമായിരുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ ശാന്തി കൃഷ്ണയുടെ ഇളയ മകളായി എത്തിയത് നടി അഹാന കൃഷ്ണ ആയിരുന്നു. അന്ന് മുതൽ ഈ നിമിഷം വരെ അഹാനയെ താൻ എന്റെ സ്വന്തം മകളായിട്ടാണ് കാണുന്നത്യെന്നും. അവളെ എപ്പോൾ എന്റെ അടുത്തുവന്നാലും ഒരു മകളെ പോലെ കൊഞ്ചിക്കാനും താലോലിക്കാനും തോന്നാറുണ്ട് എന്നും നടി തുറന്ന് പറയുന്നു.


സ്നേഹം തലക്ക് പിടിച്ച് ഞാൻ അഹാനയുടെ അച്ഛൻ കൃഷ്‌ണ കുമാറിനോടും അവളുടെ അമ്മയോടും അഹാനയെ എനിക്ക് തരുമോ എന്ന് വളരെ സീരയസായി ചോദിച്ചിരുന്നുവെന്നും പക്ഷെ അവർ ആ ചോദ്യം അത്ര സീരിയസായി എടുത്തിരുന്നില്ലെന്നും, അങ്ങനെ എടുത്തിരുന്നേല്‍ അഹാനയെ താന്‍ തന്‍റെ സ്വന്തം മകളാക്കി തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും ശാന്തി കൃഷ്ണന പറയുന്നു… എപ്പോഴും എന്നെ വിളിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകളാണ് കൂടാതെ വളരെമിടുക്കിയായ ഒരുപാട് കഴിവുള്ള ഒരു മികച്ച കലാകാരികൂടിയാണ് അഹാന എന്നും നടി പറയുന്നു…

എന്ത് സന്തോഷം ഉള്ള കുടുംബമാണ് അവരുടേത്. എപ്പോഴും ബഹളമുള്ള ഒരു വീട്, കൃഷ്ണകുമാറും സിന്ധുവും ഒരുപാട് ഭാഗ്യം ചെയ്തവരാണെന്നും, അഹാനയുടെ സഹോദരിമാരും വളരെ മിടുക്കികളും സുന്ദരികളുമാണെന്നും ശാന്തി കൃഷ്ണ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമയിലെത്തി എക്സ്പീരിയന്‍സ് ആക്‌ട്രസ് എന്ന നിലയില്‍ സിനിമയിലെ തന്റെ മൂന്നാം ഘട്ടം അതി മനോഹരമാക്കി കൊണ്ടിരിക്കുന്ന ശാന്തി കൃഷ്ണ എന്ന അഭിനേത്രി സിനിമയില്‍ ഇപ്പോൾ ‘അമ്മ വേഷങ്ങളാണ് കൂടുതലും ചെയുന്നത്…


തന്റെ രണ്ടു വിവാഹങ്ങളും പരാജയങ്ങൾ ആയിരുന്നു എന്നും. തന്റെ പത്തൊമ്പതാമത്തെ വയസിൽ സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള പ്രണയ വിവാഹം. പക്ഷെ അത് വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത് ആ പ്രായത്തിൽ പക്വതയില്ലാതെ എടുത്ത ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന്. അന്ന് ഞാൻ കണ്ടിരുന്ന പ്രണയ സിനിമകൾ പോലെ ആയിരിക്കും ജീവിതം എന്നു ഞാൻ കരുതി, തെറ്റുപറയാൻ ഒക്കില്ല എന്റെ പ്രായം അതായിരുന്നു എന്നും നടി പറയുന്നു…

ആ വിവാഹ മോചനത്തിന് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയുമായുള്ള വിവാഹം നടക്കുന്നത്. എന്നാൽ നീണ്ട പതിനെട്ട് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2016 ൽ ആ ബദ്ധവും അവസാനിച്ചു… ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. മിതുൽ എന്ന മകനും മിതാലി എന്ന മകളും.

‘I asked her father and mother very seriously if they could give me Ahana’ - About Ahana

Related Stories
'കന്യകാത്വം' എന്നതിന് പകരം 'ലൈം​ഗിക അരങ്ങേറ്റം'

Sep 26, 2021 12:54 PM

'കന്യകാത്വം' എന്നതിന് പകരം 'ലൈം​ഗിക അരങ്ങേറ്റം'

ഫെമിനിസ്റ്റുകളുടെ കടുത്ത വിമർശനത്തിന് കാലങ്ങളായി വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പദത്തിന്റെ കടന്നുവരവ്. ആദ്യമായി ലൈംഗിക...

Read More >>
ആൺകുട്ടിക്ക് ഇടാനുള്ള പേര് വേറെ ലെവല്‍ ;സോഷ്യല്‍ മീഡിയയില്‍ വൈറലായി പേരുകള്‍

Sep 26, 2021 10:36 AM

ആൺകുട്ടിക്ക് ഇടാനുള്ള പേര് വേറെ ലെവല്‍ ;സോഷ്യല്‍ മീഡിയയില്‍ വൈറലായി പേരുകള്‍

‘പന്തം കുമാർ’, ‘ബൾബേഷ്’, ‘ലൈറ്റ് എമിറ്റിങ് ഡയോഡ്’, ‘വെളിച്ചപ്പാട്’, ‘തോമസ് ആലുവ എഡിസൺ’. ‘ലൈറ്റർ’, ‘റാന്തലേഷ്’ എന്നിങ്ങനെ പോകുന്നു പേരുകൾ. ഇതു കൂടാതെ...

Read More >>
Trending Stories