ഫോട്ടോഷുട്ടുകള്‍ ഈ കാലഘട്ടത്തില്‍ തരംഗമാകാറുണ്ട് .പല വേഷങ്ങളിലും രൂപങ്ങളിലുമുള്ള ഫോട്ടോകളുമായി അമലാ പോള്‍ എത്താറുണ്ട്. അധികവും ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളുമാണ്. അമലാ പോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോള്‍ ജിപ്‍സി പെണ്‍കുട്ടിയായി അമലാ പോള്‍ എത്തിയതിന്റെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. അമലാ പോള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അജിഷ് പ്രേം ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.
സാധാരണ വേഷത്തില്‍ വേറിട്ടുള്ളതാണ് അമലാ പോളിന്റെ ഫോട്ടോ. ഞാൻ എന്നെ തന്നെ അനന്തമായി സൃഷ്‍ടിക്കുന്നുവെന്നാണ് അമലാ പോള്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കശ്‍മീരി പെണ്‍കുട്ടിയെ പോലെ എന്നാണ് ഒരു ആരാധകൻ കമന്റ് എഴുതിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ജിപ്‍സി റൊമാൻസ് എന്നും അമലാ പോള്‍ ഫോട്ടോയില്‍ സൂചിപ്പിക്കുന്നുണ്ട്.അടുത്തിടെ തന്റെ അച്ഛന് ജന്മദിന ആശംസകള്‍ നേര്‍ന്ന് അമലാ പോള്‍ എഴുതിയ കുറിപ്പ് ശ്രദ്ധികപെട്ടിരുന്നു. എവിടെയായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഉണ്ടാകണമെന്ന് ആശംസിക്കുന്നതായി അമലാ പോള്‍ പറയുന്നു.
പപ്പ, ഞാനും ജിത്തും ഇന്നത്തെപ്പോലെ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല. നിങ്ങളുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്. ഒന്ന് നിങ്ങള്‍ എവിടെയായിരുന്നാലും, ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു. രണ്ടാമത്തെ ആഗ്രഹം ഞങ്ങളുടെ ജീവിതപ്പാത മുറിച്ചുകടക്കുമ്പോള്‍ നിങ്ങളെ തിരിച്ചറിയാനുള്ള മാര്‍ഗദര്‍ശനം തരണേയെന്നാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല. മിസ് ചെയ്യുന്നു. ജന്മദിന ആശംസകള്‍ പപ്പ എന്നായിരുന്നു അമലാ പോള്‍ എഴുതിയിരുന്നത്.
Amala Paul's photo is different from the usual dress. Captioned by Amala Paul, I write that I create myself infinitely