സീത എന്ന സീരിയലും സീത എന്ന കഥാപാത്രത്തെയും മറക്കാത്ത മലയാളിയില്ല. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു സീത മലയാളികളുടെ മനസില്‍ ഇടം നേടിയത്.മിനിസ്ക്രീനില്‍ തിളങ്ങിയപോലെ തന്നെ സ്വാസിക ബിഗ് സ്ക്രീനിലും തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരനിറവിലാണ് സ്വാസിക.വാസന്തി എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് ആണ് സ്വാസിക കരസ്ഥമാക്കിയിരിക്കുന്നത്.
രാവിലെ ന്യൂസ് കണ്ടപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് താരം പ്രതികരിച്ചത്.ഞങ്ങളുടെ സിനിമയ്ക്ക് മൂന്ന് അവാർഡ് ലഭിച്ചതാണ് ഏറ്റും വലിയ സന്തോഷം. മികച്ച സിനിമയായി വാസന്തി തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരുന്നു വാസന്തിയിലേത്.
ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു അത്. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ചവർക്കാണ് നന്ദി പറയാനുള്ളത്. എല്ലാവർക്കും നന്ദി'സ്വാസിക പറഞ്ഞു.
There is no Malayalee who has not forgotten the serial Sita and the character of Sita