ഇത്തവണ 119 ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാല്‍ (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി (മൂത്തോന്‍), സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ന്‍ നിഗം (കുമ്ബളങ്ങി നൈറ്റ്സ്, ഇഷ്ഖ്) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.
മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാര്‍വതി (ഉയരെ), രജിഷ വിജയന്‍ (ജൂണ്‍, ഫൈനല്‍സ്), അന്ന ബെന്‍ (ഹെലന്‍, കുമ്ബളങ്ങി നൈറ്റ്സ്), മഞ്ജു വാര്യര്‍ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകള്‍ അവസാന നിമിഷം വരെയും ഉയര്‍ന്ന് കേട്ടു.
അവാർഡുകൾ ഇങ്ങനെ
മികച്ച ചിത്രം : വാസന്തി, ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ
മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിറ, മനോജ് കാന
മികച്ച നടന്‍ :സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
മികച്ച സ്വഭാവ നടന്‍: ഫഹദ് ഫാസില്‍
മികച്ച നടി: കനി കുസൃതി ചിത്രം ബിരിയാണി
മികച്ച സ്വഭാവ നടി: സ്വാസിക
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്
മികച്ച ചിത്രസംയോജകൻ: കിരൺദാസ്
മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം
മികച്ച ഗായകൻ: നജീം അർഷാദ്
മികച്ച ഗായിക: മധുശ്രീ നാരായണൻ
ഗാനരചന: സുജേഷ് രവി
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പന്‍
മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാർ
മികച്ച കഥാകൃത്ത്: ഷാഹുൽ
മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ
The award is for films made in 2019. This includes released and non-released images