മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലലോ ; പുതിയ ട്വന്‍റി-ട്വന്‍റിയില്‍ ഭാവനയുണ്ടാവിലെന്ന്‍ ഇടവേള ബാബു

മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലലോ ; പുതിയ  ട്വന്‍റി-ട്വന്‍റിയില്‍ ഭാവനയുണ്ടാവിലെന്ന്‍ ഇടവേള ബാബു
Oct 4, 2021 09:49 PM | By Truevision Admin

മലയാളസിനിമയിലെ എല്ലാ താരങ്ങളും അണിനിരന്ന ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് നിര്‍മ്മിച്ച ട്വന്‍റി-ട്വന്‍റി. എന്നാല്‍ വീണ്ടുമൊരു ട്വന്‍റി-ട്വന്‍റി മലയാളത്തില്‍ വരുന്നുണ്ടെന്ന വാര്‍ത്ത‍ കേട്ടപ്പോള്‍ തന്നെ അതിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

സിനിമയുമായി ബന്ധപെട്ട ചര്‍ച്ചയാണ് ഇപ്പോള്‍ സിനിമ മേഖലയിലും.താരസംഘടനയായ അമ്മ തന്നെയാണ് ഈ ചിത്രവും പുറത്തിറക്കുന്നത്. സ്റ്റേജ് ഷോ നടത്താനായിരുന്നു സംഘടന ആദ്യം തീരുമാനിച്ചത്.എന്നാല്‍ കൊറോണ സാഹചര്യം ആയതിനാലാണ് നടത്താന്‍ പറ്റാതിരുന്നത്.അങ്ങനെയാണ് മറ്റൊരു ട്വന്‍റി-ട്വന്‍റി സിനിമ ചെയ്യാമെന്ന തീരുമാനം. ടി കെ രാജീവിന്‍റെ സംവിധാനത്തില്‍ ആയിരിക്കും ഇത്തവണ സിനിമ പ്രേക്ഷകരിലേക്കെത്തുക. എന്നാല്‍ കഴിഞ്ഞ ട്വന്‍റി-ട്വന്‍റിയില്‍ നല്ലോരു വേഷം ചെയ്ത നടിയാണ് ഭാവന.

പക്ഷെ ഭാവന ഇത്തവണ അഭിനയിക്കാന്‍ ഉണ്ടാവില്ല എന്നാണ് അമ്മയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു പറയുന്നത്.ഭാവന നിലവില്‍ അമ്മ സംഘടനയില്‍ ഇല്ല.മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലലോ അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാവനയെ കൂടാതെ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്‌ തുടങ്ങിയവരാണ് രാജിവച്ച മറ്റു നടിമാര്‍.ഇരയും വേട്ടക്കാരനും ഒരേ സംഘടനയില്‍ തുടരേണ്ട എന്നായിരുന്നു താരങ്ങള്‍ അന്ന് നിലപാട് അറിയിച്ചത്.

Twenty-Twenty, produced by Dileep and directed by Joshi, was a film starring all the stars of Malayalam cinema

Next TV

Related Stories
'നിങ്ങളെ പോലെ ഒരു എന്റർടെയ്നറെ ഞാൻ കണ്ടിട്ടേ ഇല്ല' പേർളിയെ പുകഴ്ത്തി പ്രദീപ് രംഗനാഥൻ

Oct 18, 2025 04:03 PM

'നിങ്ങളെ പോലെ ഒരു എന്റർടെയ്നറെ ഞാൻ കണ്ടിട്ടേ ഇല്ല' പേർളിയെ പുകഴ്ത്തി പ്രദീപ് രംഗനാഥൻ

'നിങ്ങളെ പോലെ ഒരു എന്റർടെയ്നറെ ഞാൻ കണ്ടിട്ടേ ഇല്ല' പേർളിയെ പുകഴ്ത്തി പ്രദീപ്...

Read More >>
‘നവ്യ നായരെ പോലീസ് പിടിച്ചു? റോഡ് തടസ്സപ്പെടുത്തി ഡാന്‍സ് കളിച്ച് നടി ; വൈറലായി 'പാതിരാത്രി' പ്രമോഷന്‍ വീഡിയോ

Oct 18, 2025 02:01 PM

‘നവ്യ നായരെ പോലീസ് പിടിച്ചു? റോഡ് തടസ്സപ്പെടുത്തി ഡാന്‍സ് കളിച്ച് നടി ; വൈറലായി 'പാതിരാത്രി' പ്രമോഷന്‍ വീഡിയോ

റോഡ് തടസ്സപ്പെടുത്തി ഡാന്‍സ് കളിച്ച് നടി ; വൈറലായി 'പാതിരാത്രി' പ്രമോഷന്‍...

Read More >>
കരുങ്ങാലി മാലയിട്ടാൽ കോടികൾ കുമിയും, തട്ടിപ്പല്ല സത്യം; സാമ്പത്തിക സമൃദ്ധിക്കും വിജയത്തിയതിനും നല്ലതെന്ന് നടി വീണ നായർ

Oct 18, 2025 01:52 PM

കരുങ്ങാലി മാലയിട്ടാൽ കോടികൾ കുമിയും, തട്ടിപ്പല്ല സത്യം; സാമ്പത്തിക സമൃദ്ധിക്കും വിജയത്തിയതിനും നല്ലതെന്ന് നടി വീണ നായർ

കരുങ്ങാലി മാലയിട്ടാൽ കോടികൾ കുമിയും, തട്ടിപ്പല്ല സത്യം; സാമ്പത്തിക സമൃദ്ധിക്കും വിജയത്തിയതിനും നല്ലതെന്ന് നടി വീണ നായർ...

Read More >>
അഡ്ജസ്റ്റ് ചെയ്ത് തരുമോയെന്ന് മണിയൻപിള്ള രാജു ചോദിച്ചു, മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാനാണെന്ന് പറഞ്ഞു, പിന്നീട് വിളിച്ചപ്പോൾ..'

Oct 18, 2025 11:23 AM

അഡ്ജസ്റ്റ് ചെയ്ത് തരുമോയെന്ന് മണിയൻപിള്ള രാജു ചോദിച്ചു, മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാനാണെന്ന് പറഞ്ഞു, പിന്നീട് വിളിച്ചപ്പോൾ..'

അഡ്ജസ്റ്റ് ചെയ്ത് തരുമോയെന്ന് മണിയൻപിള്ള രാജു ചോദിച്ചു, മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാനാണെന്ന് പറഞ്ഞു, പിന്നീട്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall