ബഹ്‌റൈനില്‍ നിന്നും ഒരു ഹ്രസ്വചിത്രം 'മാധവം' .ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ സൂര്യ കൃഷ്ണമൂര്‍ത്തി പ്രകാശനം ചെയ്തു. കൃഷ്ണ-രാധ പ്രണയ സങ്കല്‍പ്പത്തിന്റെ നവ ആഖ്യാനവുമായാണ് ചലച്ചിത്രം. ബഹ്‌റൈനിലെ പ്രമുഖ നര്‍ത്തകി മാളവിക സുരേഷ് കുമാറാണ് ചിത്രത്തില്‍ കൃഷ്ണനും രാധയുമായി വേഷപ്പകര്‍ച്ച നടത്തുന്നത്. മെലുഹയടക്കം നിരവധി നൃത്ത പ്രോജക്ടുകളില്‍ മാളവിക സഹകരിച്ചിട്ടുണ്ട്.രാധാ-കൃഷ്ണ പ്രണയ സങ്കല്‍പ്പത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷത്കരിക്കാനുള്ള ശ്രമമാണ് മാധവം. നൃത്താദ്ധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാര്‍ ആണ് ചിതത്തിന്റെ രചനയും സംവിധാനവും.
ഗാനം, സംഗീതം: ആര്‍ എല്‍ വി പ്രജോദ് കൃഷ്ണ. ക്രിയേറ്റിവ് ഹെഡ്: ജേക്കബ്.വിഎഫ്എക്‌സ്: സൂര്യപ്രകാശ്, അരുണ്‍ ഭഗവതി. സൂര്യ സ്‌റ്റേജ് & ഫിലിം സൊസൈറ്റിയും കളേഴ്‌സ് ഇവന്റ്‌സും ചേര്‍ന്നാണ് 'മാധവം' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കേരളീയ സമാജം പ്രസിഡണ്ടും സൂര്യ ബഹ്‌റൈന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷനുമായ പി.വി.രാധാകൃഷ്ണ പിള്ളയുടെ സാന്നിദ്ധ്യലായിരുന്നു ടീസര്‍ പ്രകാശനം.
Surya Krishnamurthy releases online teaser of 'Madhavam', a short film from Bahrain