logo

പൃഥ്വിയ്ക്ക് പിന്നാലെ ലക്ഷദ്വീപിന് പിന്തുണയുമായി കൂടുതല്‍ മലയാള താരങ്ങള്‍

Published at May 25, 2021 11:24 AM പൃഥ്വിയ്ക്ക് പിന്നാലെ ലക്ഷദ്വീപിന് പിന്തുണയുമായി കൂടുതല്‍ മലയാള താരങ്ങള്‍

ലക്ഷ്ദ്വീപ് അഭിമുഖീകരിക്കുന്ന പ്രശ്നത്തെ തുടര്‍ന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.നിരവധി താരങ്ങളും ശബ്ദമുയര്‍ത്തി എത്തിയിട്ടുണ്ട്.പൃഥ്വിരാജിന് പിന്നാലെ ലക്ഷ്ദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തി മലയാള സിനിമയില്‍ നിന്നും കൂടുതല്‍ താരങ്ങള്‍. ലക്ഷദ്വീപ് അഡ്മിനിസ്്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ ദ്വീപ് ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മലയാള സിനിമയും പിന്തുണയുമായി എത്തുന്നത്. കേരളത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. നേരത്തെ സംവിധായകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് കൂടുതല്‍ പേര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.

മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ ലക്ഷദ്വീപിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. നടന്‍ പൃഥ്വിരാജിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനാര്‍ക്കലിയുടെ ചിത്രീകരണ സമയം മുതല്‍ ദ്വീപുമായുള്ള തന്റെ ആത്മബന്ധമടക്കം വിവരിച്ചു കൊണ്ടായിരുന്നു പൃഥ്വിയുടെ കുറിപ്പ്. പിന്നാലെ മലയാള സിനിമയില്‍ നിന്നും കൂടുതല്‍ പേര്‍ പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ്. സണ്ണി വെയ്ന്‍, ആന്റണി വര്‍ഗ്ഗീസ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ഷെയ്ന്‍ നിഗം, സലാം ബാപ്പു തുടങ്ങിയവര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.


ഇതാണ് ഒരു രാജ്യത്തെ സര്‍ക്കാരിന്റെ മുന്‍ഗണനകളെന്ന് വിശ്വസിക്കാനാകുന്നില്ല. ഈ തലമുറ കണ്ട ഏറ്റവും വലിയ വൈറസ് ബാധയെ നേരിടുന്ന ഈ സമയത്തെന്നായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം. ലക്ഷദ്വീപ് ജനതയോടും അവരുടെ ഉപജീവനത്തോടും വിശ്വാസത്തോടുമുള്ള കടുത്ത അവഗണന ഭീതിപ്പെടുത്തുന്നതാണ് എന്നും റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസും പിന്തുണയുമായി എത്തിയിട്ടുണ്ട്.

ഞാന്‍ മൂത്തോന്‍ ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും മനോഹരമായ ജനതയും മാന്ത്രികത നിറഞ്ഞ സ്ഥലവുമാണത്. എന്റെ മനസ് അവര്‍ക്കൊപ്പമാണ്. അവരുടെ കരച്ചിലുകള്‍ യഥാര്‍ത്ഥ്യമാണ്, ആശങ്കകളാണ്. നമ്മുടെ ശബ്ദം ഒരുമിച്ചുയര്‍ത്തുക എന്നതില്‍ കവിഞ്ഞൊന്നും നമുക്ക് ചെയ്യാനില്ല. അവരുടെ സമാധാനം തകര്‍ക്കരുത്. അവരുടെ ആവാസവ്യവസ്ഥയെയും നിഷ്‌കളങ്കതയേയും ഇല്ലാതാക്കരുത്. അതും വികസത്തിന്റെ പേരില്‍. എത്തേണ്ട ചെവികളില്‍ ഇത് എത്തുമെന്ന് കരുതുന്നു. എന്നായിരുന്നു ഗീതുവിന്റെ പ്രതികരണം.

നടന്മാരായ സണ്ണി വെയ്ന്‍, ആന്റണി വര്‍ഗ്ഗീസ്, ഷെയ്ന്‍ നിഗം തുടങ്ങിയവരും ലക്ഷദ്വീപിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്റെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഒപ്പം എന്നായിരുന്നു സണ്ണി കുറിച്ചത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി പങ്കുവച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം എന്നായിരുന്നു ഷെയ്ന്‍ നിഗം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ സലാം ബാപ്പു, നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങിയവരും പിന്തുണയുമായി എത്തിയിരുന്നു.

നേരത്തെ നടന്‍ പൃഥ്വിരാജിന്റെ പോസ്റ്റ് ചര്‍ച്ചയായിരുന്നു. സമാധാനകരമായി ജീവിച്ചു പോരുന്നൊരു ജനതയുടെ ജീവിതരീതി തകര്‍ത്തിട്ട് എന്ത് വികസനമാണെന്നായിരുന്നു പൃഥ്വി ചോദിച്ചത്. ലക്ഷ്ദ്വീപ് ജനതയെ കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

After Prithviraj, more Malayalam stars support Lakshadweep

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories