സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന്‍ വിനായകന്‍. ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും വിനായകന്‍ ഫേസ്ബുക്കില്‍ കുറിക്കുക. ഇന്നലെ ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെ മലയാള സിനിമയിലെ ചില നിര്‍മ്മാതാക്കളുടെ വീടുകളില്‍ നടന്ന ആദായനികുതി പരിശോധനയുടെ വാര്‍ത്ത പങ്കുവെച്ച നടന് സോഷ്യല്‍മീഡിയയില്‍ സൈബറാക്രമണം നേരിട്ടിരുന്നു.
ഇപ്പോഴിതാ അതിന് ശേഷം നടന്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലാകുകയാണ്. മമ്മൂട്ടി നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്നതാണ് വിനായകന്‍ പങ്കുവെച്ച ചിത്രം. ഇതോടെ മമ്മൂട്ടി ആരാധകര്‍ വിനായകനെതിരെ തിരിഞ്ഞു. മോശം അര്‍ത്ഥത്തോടെ മമ്മൂട്ടിയെ അപമാനിക്കാനായി പങ്കുവെച്ച പോസ്റ്റാണിതെന്നാണ് ആരാധകരുടെ വാദം.
പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ തെറിപ്പൂരം തന്നെയാണ് വരുന്നത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന്‍ വളര്‍ന്നിട്ടില്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ അധികകാലം കഴിയുന്നതിന് മുമ്പേ തന്റെ കാര്യത്തില്‍ തീരുമാനമാകുമെന്ന ഭീഷണിയും കമന്റുകളിലുണ്ട്. അതേസമയം, കൊച്ചിയില്‍ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നീ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ പരിശോധന് നടന്നത്.
ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് പരിശോധന. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് പരിശോധന് നടന്നത്.
Vinayakan threatens to touch Mohanlal and Mammootty