നടനായും സഹനടനായും തിരകഥാകൃത്തായും പ്രേക്ഷകമനസ്സില്‍ ഇടംനേടിയ നേടിയ താരമാണ് മുരളിഗോപി.ദിലീപ് നായകനായ രസികനിലൂടെയാണ് അഭിനയ രംഗത്ത് പ്രവേശിച്ച മുരളിഗോപി മലയാളികളുടെ പ്രിയ നടനായ ഭരത്ഗോപിയുടെ മകനും കൂടിയാണെന്ന് നമുക്കേവര്‍ക്കും അറിയാം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാര സംഭവം, ലൂസിഫര്‍ തുടങ്ങിയവയെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്.
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ മുരളിഗോപിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു.മുരളിഗോപിയുടെ തിരകഥയില്‍ മലയാളസിനിമയ്ക്ക് കിട്ടിയ അത്ഭുതമായിരുന്നു ലുസിഫര്‍.ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനായാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്.
ഭരത്ഗോപിയെന്ന അത്ഭുതനടന്‍റെ മകന്‍ അഭിനയത്തിലും ഒട്ടും പിന്നിലല്ല. സിനിമ തെരെഞ്ഞെടുക്കുമ്പോള്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന താരം കൂടിയാണ് മുരളിഗോപി.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് അച്ഛനെ കാണുന്നതെന്നും, അച്ഛനോളം വലിയ മഹാനടനെ താന്‍ വേറെ കണ്ടിട്ടില്ലയെന്നും മുരളിഗോപി തുറന്നുപറഞ്ഞു. തന്നെയും അച്ഛനെയും താരതമ്യം ചെയ്താല്‍ കാള്‍ ലൂയിസിനോപ്പം താന്‍ ഓടാന്‍ നിന്നാല്‍ എങ്ങനെയുണ്ടാവും അതുപോലെയായിരിക്കുമെന്നും മുരളിഗോപി പറഞ്ഞു.
Murali Gopi is an actor, co-star and screenwriter.