സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍

സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍
Oct 4, 2021 09:49 PM | By Truevision Admin

ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന കുറിപ്പുകള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍ . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത് . വിജയ്‌ പി നായരുടെ വിവാദത്തിന് ശേഷം ഫെമിനിസ്റ്റുകളെ എതിര്‍ത്ത് സോഷ്യല്‍മീഡിയയില്‍ കുറെപേര്‍ രംഗത്തെത്തിയിരുന്നു .സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ഇതിനു മറുപടി ആയാണ് താരം രംഗത്ത് വന്നത്.  'അതെ ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല. ഞങ്ങള്‍ സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ. അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍'- റിമ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് .


വിജയ്‌ പി നായര്‍ എന്നൊരാള്‍ സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോയില്‍ എത്തിയതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത് . പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ്‌ പി നായരെ മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവം വന്‍ വിവാദമായി. ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നതിനെ മുഖ്യമന്ത്രിയും രംഗത്തെത്തി

After the Vijay P Nair controversy, a number of people took to social media to oppose feminists

Next TV

Related Stories
Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-