കാര്‍ത്തുമ്പിയായി സ്വാതി ചിത്രങ്ങള്‍ വൈറല്‍

കാര്‍ത്തുമ്പിയായി സ്വാതി ചിത്രങ്ങള്‍ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയല്‍ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യ്ത ടാലന്റ് ഷോയിലൂടെയാണ് സ്വാതി അഭിനയ രംഗത്തേക്ക് വരുന്നത് . പിന്നീട് ചെമ്പട്ട് എന്ന സീരിയലിലെ ദേവികയായി വേഷമിട്ടു . ജോയ്‌സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ കഥാപാത്രമാണ് സ്വാതിയെ ജനപ്രിയ താരമാക്കി മാറ്റിയത്. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട് .


കഴിഞ്ഞദിവസം സ്വാതി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയ ഇരുകയ്യുംനീട്ടി ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തുമ്പി എന്ന അടിക്കുറിപ്പോടെയാണ് സ്വാതി പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രങ്ങളിലൊന്നായ തേന്മാവിന്‍ കൊമ്പത്തിലെ ശോഭനയുടെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലാണ് സ്വാതി ചിത്രത്തില്‍ ഉള്ളത് . മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ട് കോര്‍ത്തിണക്കിയ ഒരു വീഡിയോയും സ്വാതി പങ്കുവച്ചിട്ടുണ്ട്. ഗാനരംഗത്തില്‍ ശോഭന അണിഞ്ഞ തരത്തിലുള്ള വസ്ത്രവും, ആഭരണങ്ങളും അണിഞ്ഞാണ് സ്വാതി ചിത്രത്തിലും വീഡിയോയിലും എത്തിയിട്ടുള്ളത്.

Swathi is in the getup of the character of Shobhana in Thenmavin Kombathil, one of the evergreen films in Malayalam

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories










News Roundup