കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനൽ മൂടിക്കിടന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ വസന്തത്തിന്‍റെ കനല്‍വഴികളില്‍ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. മലയാളസിനിമയില്‍ ഇന്നേവരെ ആവിഷ്ക്കരിച്ച വിപ്ലവ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ ചിത്രം.അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകര്‍ ഒന്നാകെ ചിത്രം ഏറ്റെടുക്കുകയായിരുന്നു.
പുതതലമുറയ്ക്ക് അജ്ഞാതമായ ചരിത്ര വീഥികളിലേക്കാണ് വസന്തത്തിന്‍റെ കനല്‍വഴികള്‍ വെളിച്ചം വീശിയത്. മൂവായിരത്തോളം അഭിനേതാക്കളും ഗ്രാമീണ തൊഴിലാളികളും ചിത്രത്തില്‍ അണിനിരന്നു.ഇൻഡ്യൻ സിനിമാ സംഗീത ചരിത്രത്തിൽ പുതചരിത്രം സൃഷ്ടിച്ച് ഏട്ട്സംഗീത സംവിധായകര്‍ ഒന്നിച്ചു ചേർന്നതാണ് ഇതിലെ സംഗീത വിഭാഗം.ഉൾക്കരുത്തിൻ്റെ പ്രതീകമായ സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ചിത്രത്തിൽ ജീവൻ നൽകിയത് പ്രമുഖ തമിഴ്നാടനും, സംവിധായകനും മയ സമുന്ദ്രക്കനിയാണ്.
മലയാള സിനിമയിൽ നായിക - നായകന്മാരായി, പ്രതിഭാധനരായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും ആദ്യമായി പരീക്ഷിച്ച ചിത്രം കൂടിയായിരുന്നു, വസന്തത്തിൻ്റെ കനൽവഴികളിൽ ഇരുവരും പിന്നീട് മികച്ച അഭിനേതാക്കൾക്കുള്ള ദേശീയ പുരസ്കാരം നേടിയതു ചരിത്രം. ചരിത്രത്തിന്‍റെ ചോര ചീന്തിയ വഴികളില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള പ്രണാമം കൂടിയായിരുന്നു ഈ ചിത്രം. ബോളിവുഡില്‍ ശ്രദ്ധേയനായ ക്യാമറാമാന്‍ കവിയരശനായിരുന്നു ചിത്രത്തിന്‍റെ ക്യാമറാമാന്‍. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ജനപ്രിയമായി. ദേശിയ - സംസ്ഥാന തലത്തിലും നിരവധി പുരസ്ക്കാരങ്ങൾ ഈ ചിത്രം നേടി.
നല്ല സിനിമകൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല സ്വീകാര്യത ലഭിക്കുന്ന പുതിയ സാഹചര്യത്തിലാണ് 'ഈ ചിത്രവും ഓൺലൈൻ റിലീസിനൊരുങ്ങുന്നത്. ബാനര്‍ - വിശാരദ് ക്രിയേഷന്‍സ്, കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം - അനില്‍ വി നാഗേന്ദ്രന്‍, ക്യാമറ - കവിയരശ്, എഡിറ്റര്‍ - ബി അജിത്ത്കുമാര്‍, ഗാനരചന- കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഭാവര്‍മ്മ, അനില്‍ വി നാഗേന്ദ്രന്‍.സംഗീതം- വി ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജ്ജുനന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ജയിംസ് വസന്തന്‍, പി കെ മേദിനി, സി ജെ കുട്ടപ്പന്‍, എ ആര്‍ റേഹാന, അഞ്ചല്‍ ഉദയകുമാര്‍.പി.ആർ.ഒ.പി.ആർ.സുമേരൻ അഭിനേതാക്കള്‍- സമുദ്രക്കനി, സുരഭിലക്ഷ്മി, സിദ്ദിഖ്, മുകേഷ്, റിതേഷ്,ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഭീമന്‍ രഘു, പ്രേംകുമാര്‍, സുധീഷ്, കെ പി എ സി ലളിത, ദേവിക, ശാരി, ഊര്‍മ്മിള ഉണ്ണി, ഭരണി എന്നീ താരങ്ങള്‍ക്ക് പുറമേ മൂവായിരത്തോളം അഭിനേതാക്കളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
Vasantham's coal mines, which pointed to the coal-covered realities of the Communist Party and the popular agitations in Kerala, were widely acclaimed