logo

കാടിന്റെയും കാടിന്റെ മക്കളുടെയും കഥ ;കാടകലം

Published at May 13, 2021 03:33 PM കാടിന്റെയും കാടിന്റെ മക്കളുടെയും കഥ ;കാടകലം

പെരിയാർവാലി ക്രിയേഷന് വേണ്ടി ഡോ.സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാടകലം.കാടിന്റെ പച്ചപ്പും നന്മയും സമൂഹത്തിൽ നിന്നും ഒറ്റപെട്ടു ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും ബാധിക്കുന്ന സിനിമ എന്ന് കാടകലത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.

സംവിധായകനായ ഡോക്ടർ ഷഗിൽ രവീന്ദ്രന് തന്റെ സർവീസിനിടയിൽ ഉണ്ടായ അനുഭവം സുഹൃത്തും സിനിമ പ്രവർത്തകനുമായ ജിന്റോ തോമസിനോട് പറയുകയും ഇരുവരും ചേർന്ന് തിരക്കഥ എഴുതുകയും ചെയ്തു.വലിയ അവകാശ വാദങ്ങൾ ഇല്ലാതെയാണ് ഈ സിനിമയെ അണിയറ പ്രവർത്തകർ സിനിമ റിലീസിന് ഒരുക്കുന്നത് എന്നാൽ സിനിമയുടെ കഥയും കഥ പശ്ചാത്തലവും പ്രേക്ഷകരുടെ മനവും കണ്ണും നിറയ്ക്കും എന്ന കാര്യം തീർച്ചയാണ്.


ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട കുഞ്ഞാപ്പുവിന് എല്ലാം അച്ഛൻ മുരുകനാണ്. മുരുകൻ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താൻ ജീവിക്കുന്ന കാട്ടിൽ ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു ഊരിലെ ആകാധ്യാപക വിദ്യാലയത്തിലെ പഠന ശേഷം അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ അവൻ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും സുപരിചിതമല്ലാത്ത നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്നതും പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ ജീവിതവുമാണ് കഥാപ്രമേയം.

മാസ്റ്റര്‍ ഡാവിഞ്ചി നായക വേഷത്തിൽ എത്തുമ്പോൾ ഡാവിഞ്ചിയുടെ അച്ഛനും നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തും ചലച്ചിത്രതാരം കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.


കാടിന്റെ ഭംഗിയും കാട്ടിൽ നിന്നുമുള്ള പറിച്ചു നടലിന്റെ വൈകാരിക ദൃശ്യങ്ങളും ചേർന്നപ്പോൾ കനിയേ എന്ന ഗാനം ഇതിനകം തന്നെ ഒട്ടനവധി ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ശക്തമായ വരികളെ ഹൃദ്യമായ ആലാപനത്തോട് കൂട്ടിയിണക്കിയപ്പോൾ "കനിയേ" ഓരോ മനസ്സിലും വിങ്ങലാവുന്നു .

ഇടുക്കി ഡാമിന് സമീപത്തുള്ള ഒരു വനത്തിലായിരുന്നു ചിത്രീകരണം നടന്നത് വയനാട് പാലക്കാട്‌ തൃശ്ശൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിലൊടുവിലാണ് ഇങ്ങനെ ഒരു സ്ഥലം കണ്ടെത്തിയത്. കാലാവസ്ഥാ മാറ്റവും വന്യ ജീവികളുടെ ആക്രമണവും റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഷൂട്ടിങ്ങിനു വെല്ലുവിളി ഉയർത്തിയെങ്കിലും നാട്ടുകാരുടെയും ഫോറെസ്റ്റ് ഓഫീസർമാരുടെയും പൂർണ്ണ സഹായത്തോടുകൂടി എല്ലാ നിയമങ്ങളും അനുസരിച്ചു കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയുടെ ചില ഭാഗങ്ങളിൽ ആദിവാസികൾ അഭിനയിച്ചിട്ടുണ്ട് എന്നത് ഒരു പ്രത്യേകതയാണ്.


ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് -അംജാത് ഹസ്സൻ സംഗീതം -പി എസ് ജയഹരി ഗാനരചന - ബി കെ ഹരിനാരായണൻ ആലാപനം - ബിജിബാൽ കളറിസ്റ്റ് - സെൽവിൻ വർഗീസ് കല -ബിജു ജോസഫ് മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍ പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിന്റോ തോമസ് അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്. വസ്ത്രാലങ്കാരം - ആര്യ സ്റ്റിൽ - സിജു.

കാടിന്റെയും കാടിന്റെ മക്കളുടെയും കഥ പറയുന്ന കാടകലം ദൃശ്യത്തിൽ കാടിന്റെ പച്ചപ്പും ശബ്ദത്തിൽ മർമ്മരവും പ്രേക്ഷകന് പുതു അനുഭവം സമ്മാനിക്കാൻ കാത്തു വച്ചിരിക്കുന്നു.പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം കാടകലം പ്രേക്ഷകർക്ക് മുന്നിൽ എത്തും.

The story of the forest and the children of the forest;

Related Stories
12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു

Sep 27, 2021 11:28 AM

12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ എത്തിയ ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ്...

Read More >>
‘ഞാന്‍ ചെന്ന് എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞാൻ ആ തീരുമാനം എടുത്തത്’ -കാവ്യാ മാധവന്‍

Sep 27, 2021 11:07 AM

‘ഞാന്‍ ചെന്ന് എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞാൻ ആ തീരുമാനം എടുത്തത്’ -കാവ്യാ മാധവന്‍

ആ സമയത്തൊക്കെ ദിലീപേട്ടനേക്കാളും ഞാന്‍ എന്റെ സങ്കടങ്ങൾ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്. സിനിമയിലുള്ള ഒരാളെന്ന നിലയില്‍ മഞ്ജു...

Read More >>
Trending Stories