കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ പ്രക്ഷകർക്ക് ഏറ്റവും സുപരിചിതമായ മുഖമാണ് വിനായകന്‍ .ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകനെ തേടി എത്തിയിരുന്നു .ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയുമായാണ് വിനായകൻ എത്തുന്നത് സംവിധായകനാവുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
സംവിധാനം ചെയ്യുന്ന സിനിമയുടെ രചനയും വിനായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. 'പാര്‍ട്ടി' എന്നാണ് ചിത്രത്തിന്റെ പേര് ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. വിനായകനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ആഷിക് അബുവാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. "നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി" അടുത്ത വർഷം" എന്നാണ് ആഷിക് ഫേസ്ബുക്കില്‍ കുറിച്ചത്.
അയ്യന്‍കാളിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി വിനായകൻ നായകനാകനാകുന്ന ആഷിക് അബു ചിത്രം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . എന്നാല്‍ അത്തരത്തിലൊരു പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തെത്തിയിട്ടില്ല.ഡാന്‍സര്‍ ആയിരുന്ന വിനായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ 'മാന്ത്രിക'ത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. അന്‍വര്‍ റഷീദിന്‍റെ ട്രാന്‍സ് ആണ് വിനായകന്‍റേതായി തീയേറ്ററുകളിലെത്തിയ അവസാന മലയാളചിത്രം.
Vinayakan ready to become a director