പ്രശസ്ത സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി ആസ്വാദകരുടെ മനം കവരാൻ എത്തുന്നു . 'നായാട്ട്' എന്ന് പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നു .ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2015ല്‍ പുറത്തെത്തിയ ചാര്‍ലിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുറത്തെത്തിയ അവസാന ചിത്രം. 'ജോസഫി'ന് തിരക്കഥയൊരുക്കുന്ന സിനിമയുടെ രചന ഷാഹി കബീര്‍ ആണ് . ഛായാഗ്രഹണം ഷൈജു ഖാലിദ്. സി യു സൂണിലൂടെ സംവിധായകൻ മഹേഷ് നാരായണന്‍ ആണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് .
പ്രവീണ്‍ മൈക്കള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. അനൗണ്‍സ്‍മെന്‍റ് പോസ്റ്ററും ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനൊപ്പം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 'ചിലപ്പോള്‍ വേട്ടക്കാരന്‍ ഇരയായി മാറും' എന്ന് ചിത്രത്തിന്‍റെ ടാഗ് ലൈന്‍ പോലെ തോന്നിപ്പിക്കുന്ന ഒരു വാചകവും പോസ്റ്റര്‍ പങ്കുവച്ച് ഫേസ്ബുക്കില്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചിട്ടുണ്ട്. ഓള്‍ഡ് മങ്ക്സിന്‍റേതാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്
director Martin Prakat is back with a new film after a gap of five years.