പ്രശസ്ത മലയാള എഴുത്തുക്കാരന്‍ വി ആര്‍ സുധീഷിന്റെ കടുക്കാച്ചി മാങ്ങ പ്രകാശനം ചെയ്തു. സംവിധായകന്‍ രഞ്ജിത്താണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.പ്രണയം,മരണം,തിരസ്കരണം,രാഷ്ട്രീയം എന്നിങ്ങനെ വ്യതസ്തമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 കഥകളാണ് പുസ്തകത്തിലുള്ളത്.മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകത്തിന്റെ എഡിഷന്‍.
'സ്വപ്ന പുസ്തകം','കടുക്കാച്ചി മാങ്ങ', 'മലഞ്ചെരുവില്‍' എന്നിവ പുസ്തകത്തിലെ ചില മനോഹര കഥകളാണ്. "പുസ്തകത്തിലെ ഓരോ കഥകളും സുധീഷ് എന്ന എഴുത്തുകാരനെ അറിയുന്ന ഓരോ മലയാളിയും സ്നേഹപൂര്‍വ്വം സ്വീകരിക്കുമെന്നും ഈ സമാഹാരത്തിലെ ഒരു കഥ അധീകരിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതായും" പ്രകാശനം ചെയ്ത് രഞ്ജിത്ത് അറിയിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്,അയമാനം സി വി ശ്രീരാമന്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ഈ എഴുത്തുകാരന് ലഭിച്ചിട്ടുണ്ട്.കടുക്കാച്ചി മാങ്ങ മാതൃഭൂമി ഷോ റൂമുകളിലും ബുക്ക് സ്റ്റാളുകളിലും ലഭ്യമാണ്.
kadukkachi manga book was released by director Ranjith