ധ്യാൻ ശ്രീനിവാസന്‍റെ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ലോക്കേഷനിൽ അപകടം

ധ്യാൻ ശ്രീനിവാസന്‍റെ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ലോക്കേഷനിൽ അപകടം
Jun 9, 2023 11:22 PM | By Nourin Minara KM

(moviemax.in)ചിത്രീകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്‍റെ തൊടുപുഴയിലെ ചിത്രകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണവേളയിൽ താരങ്ങൾ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

വാഹനത്തിന്‍റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ല.ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. എ ടി എം, മിത്രം, ചാവേർപ്പട, എന്‍റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.

Accident on location of Dhyan Srinivasan's 'Swargathile Katturump'

Next TV

Related Stories
Top Stories