ഭര്‍ത്താവിന്‍റെ നിരന്തരമായ കളിയാക്കൽ.., യുവതി കുറച്ചത് 22 കിലോ...! ഒടുവിൽ സംഭവിച്ചത്

ഭര്‍ത്താവിന്‍റെ നിരന്തരമായ കളിയാക്കൽ.., യുവതി കുറച്ചത് 22 കിലോ...! ഒടുവിൽ സംഭവിച്ചത്
Jun 9, 2023 12:31 PM | By Nourin Minara KM

(moviemax.in)ര്‍ത്താവിന്‍റെ നിരന്തരമായ കളിയാക്കലിനെ തുടര്‍ന്നാണ് റഷ്യയിലെ ബെൽഗൊറോഡിൽ നിന്നുള്ള യാന ബൊബ്രോവ എന്ന സ്ത്രീ ശരീരഭാരം കുറയ്ക്കാന്‍ ആരംഭിച്ചത്. അങ്ങനെ കുറച്ച് കുറച്ച് 22 കിലോവരെ അവര്‍ കുറച്ചു. പക്ഷേ, അപ്പോഴേക്കും എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അവര്‍ ആശുപത്രിയിലായി. പിന്നാലെ ഭര്‍ത്താവ് യാനയെ ഉപേക്ഷിച്ചു.

യാനയ്ക്ക് 1.61 മീറ്റർ (5.2 അടി) ഉയരവും നിലവില്‍ 22 കിലോ ഭാരവുമാണുള്ളത്. ശരീരഭാരം അമിതമായി കുറഞ്ഞത് കാരണമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത അവരുടെ ഭര്‍ത്താവിന്‍റെ പരിഹാസം സഹിക്കവയ്യാതെയാണ് യാന തന്‍റെ ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള കാരണത്തെ കുറിച്ച് സംസാരിക്കാന്‍ യാന റഷ്യന്‍ എന്‍ടിവി ഷോയായ ബിയോണ്ട് ദി ബോര്‍ഡര്‍ എന്ന സാമൂഹിക - രാഷ്ട്രീയ ടോക് ഷോയില്‍ എത്തി. 'മുമ്പും പിമ്പും' എന്നിങ്ങനെ രണ്ട് കാലത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്നവരെയാണ് ഈ ടോക് ഷോയിലേക്ക് ക്ഷണിക്കുന്നത്. സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കുക എന്ന ആശയത്തില്‍ താന്‍ അടിമയായിരുന്നെന്ന് യാന പറഞ്ഞു.


തന്‍റെ ആഗ്രഹം സഫലമാക്കാന്‍ ഭക്ഷണം പരിമിതപ്പെടുത്തി കഠിനമായ വ്യായാമം ചെയ്തിരുന്നു. നിലവില്‍ തനിക്ക് കുക്കികൾ, ചായ, വെള്ളം, മിഠായി, ഒരു കഷണം ചീസ്, അര ഗ്ലാസ് സൂപ്പ് എന്നിവ മതിയാകുമെന്ന് അവര്‍ പറയുന്നു. ഭക്ഷണം ക്രമീകരിച്ചതോടെ ശരീരത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ദൃശ്യമായി. എന്നാല്‍, ഭര്‍ത്താവ് ഒരിക്കലും തന്‍റെ ഭക്ഷണക്രമത്തെ എതിര്‍ത്തില്ല. പകരം തന്‍റെ സാമൂഹിക ബന്ധങ്ങള്‍ അദ്ദേഹം കുറച്ചു.

അതിനായി ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ യാന, ഭക്ഷണമില്ലാതെ എല്ലും തോലുമായപ്പോള്‍ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. പക്ഷേ, ഭര്‍ത്താവിനെയോ അദ്ദേഹത്തിന്‍റെ മാതാപിതാക്കളെയും കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്നും ടോക് ഷോയില്‍ യാന പറഞ്ഞു. ഷോയ്ക്കിടെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന യാനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അവര്‍ നിസ്നി നോവ്ഗൊറോഡിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലും പരിചരണത്തിലുമാണ്. യാനയ്ക്ക് നിലവില്‍ കൗണ്‍സിലിംഗ് അടക്കമുള്ള സൈക്കോതെറാപ്പി ചികിത്സയും നല്‍കുന്നു. ഒരിടെ യാനയുടെ ഭാരം വെറും 17 കിലോയായി കുറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

The woman lost 22 kg due to her husband's constant teasing

Next TV

Related Stories
#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

Oct 1, 2023 03:03 PM

#viral | നായയ്ക്ക് ബേബി ഷവർ; ചടങ്ങുകൾ ആഘോഷമാക്കിയ വീഡിയോ വൈറൽ

റോസിയെ ഒരുക്കുകയും കാലുകളിൽ വളകൾ ഇടുകയും മധുര പലഹാരങ്ങൾ നൽകുകയും...

Read More >>
#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

Oct 1, 2023 01:47 PM

#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ ഒരു മോഡൽ...

Read More >>
#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

Sep 26, 2023 03:33 PM

#viral |ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു

" ഒരാള്‍ സാമൂഹിക മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. "കുട്ടികൾക്ക് ഇപ്പോൾ ഗൃഹപാഠം മാത്രമേയുള്ളൂ, ഒരിടത്തും അവരെ കാണാനില്ല." മറ്റൊരാള്‍...

Read More >>
#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

Sep 26, 2023 03:08 PM

#viral | വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ...

Read More >>
Top Stories